Latest News

കാള സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ എഎസ്‌ഐ മരിച്ചു

ജോലി കഴിഞ്ഞ് മടങ്ങവേ കോവിലകത്തുംപാടം എല്‍ഐസി ഓഫീസിന് മുന്നില്‍ വച്ച് ജോണ്‍സണ്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാള ഇടിക്കുകയായിരുന്നു

കാള സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ എഎസ്‌ഐ മരിച്ചു
X

തൃശൂര്‍: കാള സ്‌കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ എഎസ്‌ഐ മരിച്ചു. മണ്ണുത്തി സ്‌റ്റേഷനിലെ എഎസ്‌ഐ കുറ്റൂര്‍ സ്വദേശി കെ എ ജോണ്‍സണ്‍(48) ആണ് മരിച്ചത്.

ജോലി കഴിഞ്ഞ് മടങ്ങി പോകുന്നതിനിടെ കോവിലകത്തും പാടം എല്‍ഐസി ഓഫിസിന് മുന്നില്‍ വച്ചാണ് അപകടം ഉണ്ടായത്.രാത്രി 11 മണിയോടെയാണ് അപകടം. ജോണ്‍സണ്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാള ഇടിക്കുകയായിരുന്നു. ഇതോടെ സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ട് ജോണ്‍സണ്‍ റോഡിലേക്ക് തെറിച്ച് വീണാണ് അപകടം. നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തേ പേരാംമഗലം സ്‌റ്റേഷനില്‍ ജോലി ചെയ്തിരുന്ന ജോണ്‍സണ്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി മണ്ണുത്തി സ്‌റ്റേഷനിലാണ് ജോലി ചെയ്തിരുന്നത്. പിതാവ്: ആന്റണി. മാതാവ്: ശോശന്നം. ഭാര്യ: ജിന്‍സി അധ്യാപികയാണ്. വിദ്യാര്‍ത്ഥികളായ ജിസ്മി, ജോവല്‍ എന്നിവര്‍ മക്കളാണ്.

Next Story

RELATED STORIES

Share it