Latest News

അസമിലെ പോലിസ് വെടിവെയ്പ്: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സിപിഎം സംഘം സന്ദര്‍ശിച്ചു

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സിപിഎം സാമ്പത്തികസഹായം നല്‍കി.

അസമിലെ പോലിസ് വെടിവെയ്പ്: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സിപിഎം സംഘം സന്ദര്‍ശിച്ചു
X

പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ബൃന്ദ കാരാട്ട് സഹായധനം കൈമാറുന്നു

ഗുവാഹത്തി: അസമില്‍ പോലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സിപിഎം സംഘം സന്ദര്‍ശിച്ചു. പാര്‍ടി പോളിറ്റ് ബ്യൂറോ അംഗമായ ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശിച്ചത്. സിപിഎം കേന്ദ്രകമ്മിറ്റി അംഗം സുപ്രകാശ് തലൂക്ദാറും എംഎല്‍എ മനോരഞ്ജന്‍ തലൂക്ദാറും സംഘത്തില്‍ ഉണ്ടായിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സിപിഎം സാമ്പത്തികസഹായം നല്‍കി.

നാല്‍പത് വര്‍ഷത്തിലധികമായി ഇവിടെ താമസിക്കുന്ന ആയിരത്തോളം കുടുംബങ്ങളെയാണ് പോലിസ് ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചത്.

ഇപ്പോള്‍ ഇവര്‍ക്ക് വീടോ വെള്ളമോ വൈദ്യുതിയോ പോലുമില്ലാത്ത സാഹചര്യമാണുള്ളത്. കൃത്യമായ നഷ്ടപരിഹാരമോ പുനരധിവാസമോ ഉറപ്പ് വരുത്താതെ ഇവരെ കുടിയൊഴിപ്പിക്കാന്‍ പാടില്ലെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നത്തെ സന്ദര്‍ശനത്തില്‍ നിന്ന് മനസ്സിലായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ നിവേദനം നാളെ അസം മുഖ്യമന്ത്രിക്ക് സിപിഎം സംഘം കൈമാറും.


Next Story

RELATED STORIES

Share it