Latest News

സി.പി ജലീലിന്റെ വധം: മജിസ്റ്റീരിയല്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു

ബാലിസ്റ്റിക് റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും മജിസ്‌ട്രേറ്റ് പരിശോധിച്ചില്ലെന്നും അപൂര്‍ണമായ റിപ്പോര്‍ട്ടാണിതെന്നും ജലീലിന്റെ സഹോദരന്‍ സി.പി. റഷീദ് ആരോപിച്ചു.

സി.പി ജലീലിന്റെ വധം: മജിസ്റ്റീരിയല്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു
X

കല്‍പറ്റ: വയനാട് ലക്കിടിയില്‍ മാവോവാദി നേതാവ് സി പി ജലീലിനെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയതു സംബന്ധിച്ച് മജിസ്റ്റീരിയല്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍ ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ ജില്ലാ സെഷന്‍സ് കോടതിയലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 250 പേജുള്ള റിപോര്‍ട്ട് ജലീലിനെ വെടിവെച്ചു കൊന്നതില്‍ പോലീസിന് ക്ലീന്‍ചിറ്റ് നല്‍കുന്നതാണ്. അതേസമയം ബാലിസ്റ്റിക്് റിപ്പോര്‍ട്ടിലെ വൈരുദ്ധ്യങ്ങള്‍ പരിഗണിക്കാതെയുള്ള മജിസ്റ്റീരിയല്‍ റിപോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് സി.പി ജലീലിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

നേരത്തെ പുറത്തുവിട്ട ബാലിസ്റ്റിക് റിപ്പോര്‍ട്ട് റിപോര്‍ട്ട് പ്രകാരം ജലീല്‍ വെടി വെച്ചിട്ടില്ലെന്നായിരുന്നു വ്യക്തമായത്. സംഭവ സ്ഥലത്തു നിന്നും ലഭിച്ച വെടിയുണ്ടകള്‍ പോലിസിന്റെ തോക്കില്‍ നിന്നുള്ളതാണെന്നും വ്യക്തമായിരുന്നു. ഏറ്റുമുട്ടിലാണ് ജലീലിനെ കൊലപ്പെടുത്തിയതെന്ന പോലിസ് വാദം തള്ളുന്നതായിരുന്നു ബാലിസ്റ്റിക് റിപ്പോര്‍ട്ട്. എന്നാല്‍ വെടിവയ്പുമായി ബന്ധപ്പെട്ട് പൊലീസ് ഗൂഡാലോചനയില്ലെന്നാണ് മജിസ്റ്റീരിയല്‍ റിപോര്‍ട്ട് പറയുന്നത്. ബാലിസ്റ്റിക് റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും മജിസ്‌ട്രേറ്റ് പരിശോധിച്ചില്ലെന്നും അപൂര്‍ണമായ റിപ്പോര്‍ട്ടാണിതെന്നും ജലീലിന്റെ സഹോദരന്‍ സി.പി. റഷീദ് ആരോപിച്ചു. ഏഴ് മാസത്തോളം റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ മറച്ച് വെക്കുകയായിരുന്നവെന്നും അദ്ദേഹം വ്യക്തമാക്കി. 2019 മാര്‍ച്ച് 6നാണ് വയനാട് ലക്കിടിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ വെച്ച് ജലീല്‍ കൊല്ലപ്പെട്ടത്.

Next Story

RELATED STORIES

Share it