- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമസഭാ തിരഞ്ഞെടുപ്പ്; ഫ്‌ളൈയിങ്ങ് സ്‌ക്വാഡുകള്‍ സജ്ജമായി
എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള ഫ്‌ളൈയിങ്ങ് സ്‌ക്വാഡില്‍ ഒരു സീനിയര്‍ പോലീസ് ഓഫീസര്‍, സായുധ പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍ എന്നിവര്‍ ഉണ്ടാകും
എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള ഫ്‌ളൈയിങ്ങ് സ്‌ക്വാഡില്‍ ഒരു സീനിയര്‍ പോലീസ് ഓഫീസര്‍, സായുധ പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍ എന്നിവര്‍ ഉണ്ടാകും. ഒരു നിയോജക മണ്ഡലത്തില്‍ മൂന്ന് വീതം ഫ്‌ളൈയിങ് സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. മാനന്തവാടി നിയോജക മണ്ഡലത്തില്‍പ്പെടുന്ന തൊണ്ടര്‍നാട്, വെളളമുണ്ട, പനമരം പഞ്ചായത്തുകളുടെ ചുമതല ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉണ്ണികൃഷ്ണനാണ്. തിരുനെല്ലി, തവിഞ്ഞാല്‍ പഞ്ചായത്തുകളില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ സുജിത്ത് ജോയിസ്, എടവക പഞ്ചായത്ത്, മാനന്തവാടി നഗരസഭ എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വി. മനോജ് എന്നിവര്‍ നേതൃത്വം നല്‍കും.
സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടി, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തുകള്‍, ബത്തേരി നഗരസഭ എന്നിവയുടെ ചുമതല തഹസില്‍ദാര്‍ എം.എസ് ശിവദാസനാണ്. ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.എ യോശുദാസ് നെന്മേനി, അമ്പലവയല്‍ പഞ്ചായത്തുകളുടെയും ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.വി പ്രകാശന്‍ പുല്‍പ്പള്ളി, മുളളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളുടെയും ചുമതല വഹിക്കും.
കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വൈത്തിരി, പൊഴുതന, തരിയോട്. പഞ്ചായത്തുകളില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ റ്റി. റസാഖ്, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, കോട്ടത്തറ, കണിയാമ്പറ്റ പഞ്ചായത്തുകളില്‍ സീനിയര്‍ സൂപ്രണ്ട് ഷെര്‍ളി പൗലോസ് , മേപ്പാടി, മൂപ്പൈനാട്, മുട്ടില്‍ പഞ്ചായത്ത്, കല്‍പ്പറ്റ നഗരസഭ എന്നിവിടങ്ങളില്‍ സീനിയര്‍ സൂപ്രണ്ട് കെ. ലതീഷ് കുമാര്‍ എന്നിവര്‍ ഫ്‌ളൈയിങ്ങ് സ്‌ക്വഡുകള്‍ക്ക് നേതൃത്വം നല്‍കും. സി വിജില്‍ ആപ് മുഖേന ലഭിക്കുന്ന പരാതികളില്‍ നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്തവും അതത് അധികാര പരിധിയില്‍പ്പെടുന്ന ഫ്‌ളൈയിങ് സ്‌ക്വാഡിനാണ്.
ഇതിനു പുറമെ ജില്ലയിലെ പത്ത് ചെക്ക് പോസ്റ്റുകളില്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘങ്ങളെ നിയോഗിച്ചു. മുത്തങ്ങ, നൂല്‍പ്പുഴ, നമ്പ്യാര്‍കുന്ന്, താളൂര്‍, ലക്കിടി, ചോലാടി, തലപ്പുഴ, ബാവലി, തോല്‍പ്പെട്ടി, വാളാംതോട് എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തുന്നത്. കൃത്യമായ രേഖകളിലാത്ത കൊണ്ടുപോകുന്ന പണം, അനധികൃത മദ്യം, ആയുധങ്ങള്‍ തുടങ്ങിയവ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. ഫഌിംങ് സ്‌ക്വാഡ് എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിനാണ് റവന്യൂ, പോലീസ് വിഭാഗങ്ങളടങ്ങുന്ന സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘത്തിന്റെയും ചുമതല.
RELATED STORIES
സൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് എഫ് സി ഫൈനലില്‍; തിരുവനന്തപുരം...
5 Nov 2024 5:56 PM GMTഐപിഎല്‍ 2025 താര ലേലം ജിദ്ദയില്‍
5 Nov 2024 5:47 PM GMTഫേസ്ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി: മെറ്റക്ക് 124 കോടി രൂപ...
5 Nov 2024 5:31 PM GMTട്രെയിനുകളില്‍ ബോംബ് ഭീഷണി; പരിശോധന തുടരുന്നു
5 Nov 2024 5:16 PM GMTഎഡിഎമ്മിന്റെ മരണം: കലക്ടര്‍ക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്
5 Nov 2024 4:43 PM GMTയഹ്യാ സിന്‍വാര്‍ മൂന്നു ദിവസം ഭക്ഷണം കഴിച്ചില്ലെന്നത്...
5 Nov 2024 4:36 PM GMT