- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 100 സീറ്റുവരെ നേടുമെന്ന് എ വിജയരാഘവന്‍
എന്‍എസ്എസ് പറയുന്ന എല്ലാ കാര്യത്തിനും പദാനുപദ മറുപടി ആവശ്യമില്ലെന്നും വിജയരാഘവന്‍
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 100 സീറ്റുവരെ നേടുമെന്നും സിപിഎം ആക്ടിങ് സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയരാഘവന്‍. മുഖ്യമന്ത്രിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന കേന്ദ്രസഹമന്ത്രി വി മുരളീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച അദ്ദേഹം എന്‍എസ്എസ് പറയുന്ന എല്ലാ കാര്യത്തിനും പദാനുപദ മറുപടി ആവശ്യമില്ലെന്നും പറഞ്ഞു. രാജ്യസഭാ തിരഞ്ഞെടുപ്പും, നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ അവസ്ഥയും ചര്‍ച്ചയായി. രാജ്യസഭ തിരഞ്ഞെടുപ്പില്‍ സിപിഎം സംസ്ഥാന സമിതിയംഗം ഡോ. വി ശിവദാസന്‍, കൈരളി ടിവി മാനേജിങ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസുമാണ് മത്സരിക്കുക.
നിയമസഭയില്‍ ഇടതുമുന്നണിക്ക് മികച്ച വിജയം നേടാനാവുമെന്നാണ് മുന്നണി യോഗം വിലയിരുത്തിയത്. ഘടകകക്ഷികള്‍ ഐക്യത്തോടെ അഭിമുഖീകരിച്ചു. എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങളോട് നിഷേധാത്മക സമീപനം നടത്തിയ യുഡിഎഫ് വലിയ തോതില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു.തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് നടത്തിയ തെറ്റായ കാര്യങ്ങളുടെ തുടര്‍ച്ച ബിജെപിക്ക് ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവ് തരംതാണ പ്രസ്താവനകള്‍ ആവര്‍ത്തിച്ച് നടത്തുന്നു. ഇത്തരം പ്രസ്താവനകളുടെ അനുരണനമാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവനയിലും കാണുന്നത്. ഒരേ വാക്കുപയോഗിച്ച് രണ്ട് പേരും മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നു.
കെകെ രാഗേഷ് പാര്‍ലമെന്ററി പദവിയില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചു. ജോണ്‍ ബ്രിട്ടാസ് ഇടതുപക്ഷ പത്രപ്രവര്‍ത്തനം നല്ല രീതിയില്‍ നിര്‍വ്വഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ജോണ്‍ ബ്രിട്ടാസിനെ പരിഗണിച്ചത്. പാര്‍ട്ടിയുടെ പൂര്‍ണ ബോധ്യത്തോടെയാണ് രണ്ട് പേരെയും സ്ഥാനാര്‍ത്ഥികളായി തീരുമാനിച്ചത്. എന്‍എസ്എസ് സംബന്ധിച്ച് സിപിഎം നിലപാടാണ് ദേശാഭിമാനി ലേഖനത്തില്‍ വ്യക്തമാക്കിയത്. എന്‍എസ്എസ് പറയുന്ന എല്ലാത്തിനോടും പദാനുപദ മറുപടി ആവശ്യമില്ല. തന്നെക്കുറിച്ച് പറയാന്‍ എന്‍എസ്എസിന് അവകാശമുണ്ട്. മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നത് ആക്ഷേപം മാത്രമാണ്. കേന്ദ്ര മന്ത്രി ആക്ഷേപം ഉന്നയിച്ച് കൊണ്ടെയിരിക്കുന്നു. ആക്ഷേപം ഉന്നയിക്കല്‍ മന്ത്രിയായി അദ്ദേഹം മാറി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കാന്‍ വലിയ തോതില്‍ ഇടപെടണമെന്ന് തീരുമാനിച്ചു. കേരളത്തില്‍ 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ ഒരു കോടി ചുരുങ്ങിയത് ലഭിക്കണം. വാക്‌സീന്‍ കൂടുതല്‍ അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ഇടതുമുന്നണിയും കൂടുതല്‍ വാക്‌സീന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. ജലീല്‍ എന്തെങ്കിലും തെറ്റായ ചെയ്യുന്ന ആളല്ല. മുഖ്യമന്ത്രിക്കെതിരേ ആരോപണ മുന്നയിക്കാന്‍ വകുപ്പ് മന്ത്രിയാണോ മുരളീധരനെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
RELATED STORIES
ജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര് മരിച്ചു
2 Nov 2024 11:08 AM GMTനെയ്മറും എന്‍ഡ്രിക്കും ഇല്ലാതെ ബ്രസീലിന്റെ ലോകകപ്പ് യോഗ്യത ടീം; ...
2 Nov 2024 10:00 AM GMT