Latest News

എസ്എസ്എല്‍സി, പ്ലസ്ടു: ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് നിയമസഭയില്‍ ആവര്‍ത്തിച്ച് മന്ത്രി

എല്ലാ കുട്ടികള്‍ക്കും അവരുടെ മികവിന് അനുസരിച്ച് സ്‌കോര്‍ നേടാനാണിതെന്നും മന്ത്രി

എസ്എസ്എല്‍സി, പ്ലസ്ടു: ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് നിയമസഭയില്‍ ആവര്‍ത്തിച്ച് മന്ത്രി
X

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് നിയമസഭയില്‍ ആവര്‍ത്തിച്ച് മന്ത്രി വി ശിവന്‍കുട്ടി. ബാക്കി 30 ശതമാനം നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നായിരിക്കും. എല്ലാ കുട്ടികള്‍ക്കും അവരുടെ മികവിന് അനുസരിച്ച് സ്‌കോര്‍ നേടാനാണിതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ തവണ ഫോക്കസ് ഏരിയയില്‍ നിന്ന് മാത്രം ചോദ്യങ്ങള്‍ ചോദിച്ചത് അസാധാരണ സാഹചര്യം പരിഗണിച്ചായിരുന്നു. ഇത്തവണ സാഹചര്യം വ്യത്യസ്തമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ കുറഞ്ഞിട്ടില്ല. ഫോക്കസ്, നോണ്‍ ഫോക്കസ് ഏരിയകളില്‍ 50 ശതമാനം അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it