- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
"അമേരിക്കൻ മിസൈലുകൾ റഷ്യക്ക് അകത്ത് വന്നാൽ ആണവായുധം ഉപയോഗിക്കും": നയത്തിൽ മാറ്റം വരുത്തി റഷ്യ
മോസ്കോ: റഷ്യക്കെതിരേ യുഎസ് നിർമിത മിസൈലുകൾ ഉപയോഗിക്കാൻ യുക്രൈന് അനുമതി ലഭിച്ചതിന് പിന്നാലെ രാജ്യത്തിൻ്റെ ആണവായുധ നയത്തിൽ മാറ്റം വരുത്തി റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ. കഴിഞ്ഞ ദിവസമാണ് ആർമി ടാക്ടിക്കൽ മിസെൽ സിസ്റ്റംസ് അഥവാ എടിഎസിഎംഎസ് എന്ന ദീർഘദൂര ബാലിസ്റ്റിക് മിസൈൽ റഷ്യക്ക് അകത്ത് ഉപയോഗിക്കാൻ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ യുക്രൈന് അനുമതി നൽകിയത്.
രാജ്യത്തിൻ്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡതക്ക് പരമ്പരാഗത ആയുധങ്ങൾ കൊണ്ട് വെല്ലുവിളിയുണ്ടായാൽ പോലും ആണവായുധം ഉപയോഗിക്കാൻ അവകാശമുണ്ടെന്ന് റഷ്യൻ വക്താവ് ദിമിത്രി എസ് പെസ്കോവ് ആവർത്തിച്ചു.
അമേരിക്ക അനുമതി നൽകിയ ഉടൻ യുക്രൈൻ എടിഎസിഎംഎസ് ഉപയോഗിച്ചെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തെക്ക് പടിഞ്ഞാറൻ റഷ്യയിലെ ഒരു ആയുധ ഡിപ്പോക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇക്കാര്യം അമേരിക്കൻ, യുക്രൈൻ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു.
ഈ ആക്രമണം യുദ്ധം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നത്തിൻ്റെ തെളിവാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ലവ്റോ പറഞ്ഞു
പുതിയ നയത്തിലെ വ്യവസ്ഥകൾ
1) ആണവായുധമുള്ള ഒരു രാജ്യം, ആണവായുധ ശേഷിയില്ലാത്ത ഒരു രാജ്യത്തെ, റഷ്യയെ ആക്രമിക്കാൻ സഹായിക്കുകയാണെങ്കിൽ അവർക്കെതിരേ ആണവായുധം ഉപയോഗിക്കാം. ഇത് നിലവിൽ യുക്രൈൻ യുദ്ധത്തെക്കുറിച്ചുള്ളതാണ്. ആണവായുധ ശേഷിയുള്ള അമേരിക്കയും ഫ്രാൻസും ഇസ്രായേലുമെല്ലാം യുക്രൈന് പിന്തുണ നൽകുന്നുണ്ട്.
2) പരമ്പരാഗത ആയുധങ്ങൾ കൊണ്ട് റഷ്യക്ക് ഗുരുതരമായ വെല്ലുവിളി ഉണ്ടാക്കുന്നവർക്ക് എതിരെയും ആണവായുധം ഉപയോഗിക്കാം.
ആണവായുധം ഉള്ള ഒരു രാജ്യം റഷ്യക്ക് എതിരെ മറ്റൊരു രാജ്യത്തെ ഉപയോഗിക്കുന്നതിനെ സംയുക്ത സൈനിക നടപടി ആയി കാണുമെന്ന് പുതിയ ആണവനയം പറയുന്നു. ഇത് പുതിയ നയത്തിലെ വളരെ പ്രധാനപ്പെട്ട വാചകമാണെന്നാണ് ദിമിത്രി പെസ്കോവ് പറഞ്ഞത്. റഷ്യക്കോ ബെലാറസ് അടക്കമുള്ള സഖ്യ കക്ഷികൾക്കോ എതിരായ ഏതൊരു നീക്കത്തെയും പ്രതിരോധിക്കുമെന്നും ദിമിത്രി പറയുന്നു.
2022ൽ യുക്രെയിനിൽ റഷ്യ തുടങ്ങിയ പ്രത്യേക സൈനിക നടപടി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. യുക്രൈൻ നിരന്തരമായ പരാജയങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്നു. അമേരിക്കയും യൂറോപ്പും ആണ് ഇന്ന് യുക്രെയ്നെ നിലനിർത്തുന്നത്. റഷ്യക്ക് ഉത്തര കൊറിയയും ഇറാനും ചൈനയും ആയുധങ്ങൾ നൽകുന്നു. ഉത്തര കൊറിയ 13,000 സൈനികരെയും നൽകി.
അമേരിക്കൻ നിർമ്മിത മിസൈലുകൾ റഷ്യക്ക് അകത്ത് എത്തിയാൽ അമേരിക്ക നേതൃത്വം നൽകുന്ന നാറ്റോ സഖ്യവുമായി യുദ്ധം ഉണ്ടാവുമെന്ന് പുടിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
അമേരിക്ക നൽകിയ മിസൈലുകൾ റഷ്യക്ക് എതിരെ യുക്രൈൻ ഉപയോഗിക്കുന്നത് നാറ്റോ അത് ചെയ്യുന്നതിന് തുല്യമാണെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ അംഗവും മുൻ പ്രസിഡൻ്റുമായ ദിമിത്രി മദ് വദേവ് പറഞ്ഞു. അങ്ങനെ ഉണ്ടാവുകയാണെങ്കിൽ കൂട്ട നശീകരണ ആയുധങ്ങൾ യുക്രെയിനിലും നാറ്റോ കേ ന്ദ്രങ്ങളിലും പ്രയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
RELATED STORIES
'അമേരിക്കൻ മിസൈലുകൾ റഷ്യക്ക് അകത്ത് വന്നാൽ ആണവായുധം ഉപയോഗിക്കും':...
19 Nov 2024 6:41 PM GMTകാത്തിരിപ്പിന് വിരാമമാവുന്നു; മെസ്സിയും കൂട്ടരും അടുത്ത വര്‍ഷം...
19 Nov 2024 4:47 PM GMTചിത്രലേഖയെ മരിച്ചിട്ടും വിടാതെ; കെ എം സി നമ്പറിനായി കുടുംബത്തിന്റെ...
19 Nov 2024 2:52 PM GMTമുസ്ലിം വനിതകളുടെ ബുര്‍ഖ നീക്കി ബൂത്തില്‍ പരിശോധന വേണ്ട';...
19 Nov 2024 12:35 PM GMT' സ്വയം വിരമിക്കലോ സ്ഥലംമാറ്റമോ തിരഞ്ഞെടുക്കാം'; അഹിന്ദുക്കളായ...
19 Nov 2024 12:13 PM GMTഎല്‍ഡിഎഫ് വിവാദ പരസ്യം; വിശദീകരണം തേടി കലക്ടര്‍
19 Nov 2024 11:22 AM GMT