Latest News

ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിലേക്ക് മാറുന്ന രാജ്യത്തെ ആദ്യ ട്രൈബല്‍ സ്‌കൂളായി അട്ടത്തോട് ട്രൈബല്‍ സ്‌കൂള്‍

24 പെണ്‍കുട്ടികളും 16 ആണ്‍കുട്ടികളും പഠിക്കുന്ന സ്‌കൂളില്‍ എല്ലാവര്‍ക്കും ഒരുപോലെ ത്രീഫോര്‍ത്ത് ആണ് യൂനിഫോമാക്കുന്നത്.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിലേക്ക് മാറുന്ന രാജ്യത്തെ ആദ്യ ട്രൈബല്‍ സ്‌കൂളായി അട്ടത്തോട് ട്രൈബല്‍ സ്‌കൂള്‍
X

പത്തനംതിട്ട: ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിലേക്ക് മാറുന്ന രാജ്യത്തെ ആദ്യ ട്രൈബല്‍ സ്‌കൂളായി അട്ടത്തോട് ട്രൈബല്‍ സ്‌കൂള്‍. വളയന്‍ ചിറങ്ങര, ബാലുശ്ശേരി സ്‌കൂളുകള്‍ക്ക് പിന്നാലെയാണ് ശബരിമല പൂങ്കാവനത്തില്‍ ഉള്‍പ്പെടുന്ന അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളും ഇന്ന് മുതല്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിലേക്ക് മാറുന്നത്.

24 പെണ്‍കുട്ടികളും 16 ആണ്‍കുട്ടികളും പഠിക്കുന്ന സ്‌കൂളില്‍ എല്ലാവര്‍ക്കും ഒരുപോലെ ത്രീഫോര്‍ത്ത് ആണ് യൂനിഫോമാക്കുന്നത്. റാന്നി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് ഇവര്‍ക്ക് യൂനിഫോം വിതരണം ചെയ്യുന്നത്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ തീരുമാനമാണ് പുതിയൊരു മാറ്റത്തിന് തുടക്കംകുറിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍ തീരെയില്ലാത്ത സ്‌കൂളാണിത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണവും സ്‌കൂള്‍ യുപി സ്‌കൂളായി ഉയര്‍ത്തുമെന്ന പ്രഖ്യാപനവും ഇനിയും നടപ്പായിട്ടില്ല. ശബരിമല വനത്തിലെ വിവിധ ഊരുകളില്‍ താമസിക്കുന്ന ആദിവാസിക്കുട്ടികള്‍ ഏറെ ക്ലേശം സഹിച്ചാണ് സ്‌കൂളിലേക്ക് എത്തുന്നത്.

Next Story

RELATED STORIES

Share it