Latest News

ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷിച്ചു

ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷിച്ചു
X

മനാമ: ബഹ്‌റൈനിലെ ലാല്‍കെയേഴ്‌സ് പത്മഭൂഷണ്‍ ഭരത് മോഹന്‍ലാലിന്റെ ജന്മദിനം വിപുലമായി ആഘോഷിച്ചു. മനാമ ബിഎംസി ഹാളില്‍ ''പാടം പൂത്തകാലം'' എന്ന പേരില്‍ അരങ്ങേറിയ കലാസാസ്‌കാരിക സന്ധ്യയില്‍ ബഹ്‌റൈനിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. പ്രസിഡണ്ട് എഫ്എം ഫൈസല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ഷൈജു കന്‍പ്രത്ത് സ്വാഗതവും ട്രഷറര്‍ ജസ്റ്റിന്‍ ഡേവിസ് നന്ദിയും പറഞ്ഞു.

ബഹ്‌റൈനിലെ ആതുരസേവന രംഗത്തും പൊതുരംഗത്തും നീണ്ടകാലമായി സ്തുത്യര്‍ഹമായ സേവനം തുടരുന്ന ഡോ. പി വി ചെറിയാന്‍, വിദ്യാഭ്യാസ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച എബ്രഹാം ജോണ്‍, മാധ്യമരംഗത്തും പൊതുരംഗത്തും ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയ ഗള്‍ഫ് മാധ്യമം ചീഫ് റിപോര്‍ട്ടര്‍ സിജു ജോര്‍ജ്, സാധാരണ ജനങ്ങള്‍ക്കിടയില്‍ കൊവിഡ് കാലഘട്ടത്തിലടക്കം ശ്രദ്ധേയമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയ അഷ്‌കര്‍ പൂഴിത്തല, വര്‍ഷങ്ങളായി ബഹ്‌റൈനിലെ കലാസാംസ്‌കാരിക രംഗങ്ങളിലും മലയാള സിനിമാരംഗത്തും നിറസാന്നിദ്ധ്യമായി നില്‍ക്കുന്ന ജയാ മേനോന്‍, ഐമാക് ചെയര്‍മാര്‍ ഫ്രാന്‍സിസ് കൈതാരത്ത് എന്നിവരെയും അവതാരകരായ ഇഷിക പ്രദീപ്, സോണിയ വിനു, ലാല്‍ കെയേഴ്‌സിന്റെ മികച്ച പ്രവര്‍ത്തകരായ തോമസ് ഫിലിപ്പ്, ഡിറ്റോ ഡേവിസ്, അരുണ്‍ ജി നെയ്യാര്‍, ഗോപേഷ് മേലോട് എന്നിവര്‍ക്കും ചടങ്ങില്‍ മുഖ്യഅതിഥിയായിരുന്ന ബഹ്‌റൈന്‍ മിനിസ്റ്ററി ഓഫ് ഇന്റീരിയര്‍ നോര്‍തേണ്‍ ഗവര്‍ണറേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഡെവലപ്‌മെന്റ് ഓഫിസര്‍ ഇസാം ഇസ അല്‍ഖയ്യാത്ത് എന്നിവര്‍ ഉപഹാരങ്ങള്‍ കൈമാറി.

പ്രശസ്ത സിനിമാതാരവും കലാകാരിയുമായ ജയാ മേനോന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹ്യപ്രവര്‍ത്തകരായ ജ്യോതിഷ് പണിക്കര്‍, അനില്‍ യു കെ, ബിജു ജോര്‍ജ്, ദീപക് മേനോന്‍, ജോണി താമരശ്ശേരി, ജേക്കബ് തേക്കുംതോട് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. അരുണ്‍ സുരേഷ്, പ്രാര്‍ത്ഥനാ രാജ്, നക്ഷത്ര രാജ്, ആഗ്‌നേയ, ഇഷ്‌ക, ഷഫീഖ്, ഐഡന്‍ ഷിബു, അലിന്‍ ബാബു എന്നിവരുടെ നേത്യത്വത്തില്‍ മോഹന്‍ലാല്‍ സിനിമകളിലെ ഗാനങ്ങളും നൃത്തങ്ങളും കോര്‍ത്തിണക്കിയ കലാവിരുന്ന് സദസ്സിന് ഏറെ ആസ്വാദകരമായി. മണികുട്ടന്‍, പ്രജില്‍ പ്രസന്നന്‍, ദീപക് തണല്‍, പ്രദീപ്, ഹരിക്യഷ്ണന്‍, വൈശാഖ്, വിഷ്ണു, ജിതിന്‍രാജ്, ബേസില്‍, ജ്യോതിഷ്, ജിതിന്‍, രഞ്ജിത്, ബിനു, ബിപിന്‍, സുബിന്‍, സുബാഷ്, അജിഷ് മാത്യു എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Next Story

RELATED STORIES

Share it