Latest News

ബാലരാമപുരം കൊലപാതകം: ചോദ്യം ചെയ്യല്‍ തുടരുന്നു

ബാലരാമപുരം കൊലപാതകം: ചോദ്യം ചെയ്യല്‍ തുടരുന്നു
X

തിരുവനന്തപുരം: ബാലരാമപുരം കൊലപാതകത്തില്‍ പ്രതി ഹരികുമാറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഹരികുമാര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവും കസ്റ്റഡിയിലുണ്ട്. പ്രതിയെയും അമ്മയെയും പോലിസ് ചോദ്യം ചെയ്യുന്നുണ്ട്.

ഹരികുമാറിന് മാനസികരോഗം ഇല്ലെന്ന് ഇന്നലെ ഡോക്ടര്‍മാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലിസിന് കേസ് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് പൊതുജനങ്ങളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. തനിക്ക് ഉള്‍വിളി ഉണ്ടായപ്പോള്‍ കുട്ടിയെ കൊലപ്പെടുത്തി എന്നാണ് പ്രതി ഹരികുമാര്‍ പോലിസിന് നല്‍കിയ മൊഴി. എന്നാല്‍ യഥാര്‍ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്.

Next Story

RELATED STORIES

Share it