- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിന്ദുത്വ ഫാഷിസത്തിനെതിരെ ജനാധിപത്യത്തിന് കാവല്‍ക്കാരാവുക : ബി നൗഷാദ്
ആക്രമണോത്സുക ഹിന്ദുത്വത്തെ ചെറു തോല്‍പ്പിക്കുന്നതിലൂടെ മാത്രമേ സ്വാതന്ത്ര്യ പോരാളികള്‍ സ്വപ്നം കണ്ട ഇന്ത്യ പുലരുകയുള്ളൂ.
ബദിയടുക്ക: മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനം ബിജെപി ഭരണത്തില്‍ ശക്തിപെട്ടിരിക്കുന്നുവെന്നും ഹിന്ദുത്വ ഫാസിസത്തിനെതിരെ ജനാധിപത്യത്തിന് കാവല്‍ക്കാരാകണമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗം ബി നൗഷാദ് പറഞ്ഞു. പോപുലര്‍ ഫ്രണ്ട് സ്ഥാപകദിനത്തോടനുബന്ധിച്ച് കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്ക ശഹീദ്ആലിമുസ്ലിയാര്‍ നഗറില്‍ യുണിറ്റി മാര്‍ച്ചിനോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എതിര്‍ ശബ്ദങ്ങളെയും പ്രതിപക്ഷ ശബ്ദങ്ങളെയും ഇഡിയെയും മറ്റു സര്‍ക്കാര്‍ ഏജന്‍സികളെയും ഉപയോഗിച്ച് ഇല്ലായ്മ ചെയ്യനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനാധിപത്യത്തിന് കാവല്‍ക്കാരാവുക എന്ന പൗരധര്‍മ്മമാണ് ഈ കാലഘട്ടത്തില്‍ നമ്മള്‍ ചെയ്യേണ്ടത്. ഡല്‍ഹിയില്‍ പൗരത്വ പ്രക്ഷോഭത്തെയും യുപിയിലെ ഹത്വറാസില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നു കളഞ്ഞ വിഷയങ്ങളിലും പ്രതികരിച്ചതിനാണ് പോപുലര്‍ ഫ്രണ്ടിനെ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നത്. ആക്രമണോത്സുക ഹിന്ദുത്വത്തെ ചെറു തോല്‍പ്പിക്കുന്നതിലൂടെ മാത്രമേ സ്വാതന്ത്ര്യ പോരാളികള്‍ സ്വപ്നം കണ്ട ഇന്ത്യ പുലരുകയുള്ളൂ. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് സംഘടനയെന്നും ഏതുപ്രതിബന്ധങ്ങളെയും മറികടന്നു മുന്നോട്ടുപോകുമെന്നും, രാജ്യത്തിന്റെ നിലനില്‍പ്പിനായി എല്ലാവരും ഈ മുന്നേറ്റത്തില്‍ ഐക്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഹാഫിസ് അഫ്‌സല്‍ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എന്‍.യു. അബ്ദുല്‍ സലാം, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ് ഹൊസങ്കടി, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം അബ്ദുല്‍ ലത്തീഫ്, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷാനിഫ് മൊഗ്രാല്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഒ.ടി.നഫീസത്ത്, വിമന്‍ ഇന്ത്യ ജില്ലാ പ്രസിഡന്റ് ഖമറുല്‍ ഹസീന നാഷണല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ഫൗസിയ സംസാരിച്ചു. അപ്പര്‍ ബസാറില്‍ നിന്നും യൂണിറ്റി മാര്‍ച്ചും, ബാഹുജനറാലിയും ബസ്റ്റാന്റ് ചുറ്റി പെര്‍ള റോഡിലെ ശഹീദ് ആലി മുസ്‌ല്യാര്‍ നഗറില്‍ സമാപിച്ചു
RELATED STORIES
''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT'സ്വര്‍ണ്ണക്കടത്ത്, ആഡംബര വീട് നിര്‍മാണം': എം ആര് അജിത് കുമാറിന്...
22 Dec 2024 3:01 AM GMTവാര്‍ത്തയുടെ പേരില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; മാധ്യമ അടിയന്തരാവസ്ഥ:...
22 Dec 2024 2:20 AM GMTഅംബേദ്കറെ അപമാനിച്ചവര്‍ അധികാരത്തില്‍ തുടരരുത്: കെഎന്‍എം മര്‍കസുദഅവ
22 Dec 2024 2:18 AM GMT