Latest News

ചലച്ചിത്ര ഗാനകലയെ ആസ്വാദകപക്ഷത്തേക്ക് കൂടുതല്‍ അടുപ്പിച്ചു; ബിച്ചു തിരുമലയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി

ചലച്ചിത്ര ഗാനകലയെ ആസ്വാദകപക്ഷത്തേക്ക് കൂടുതല്‍ അടുപ്പിച്ചു; ബിച്ചു തിരുമലയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി
X

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ചലച്ചിത്ര ഗാനകലയെ ആസ്വാദക പക്ഷത്തേക്ക് കൂടുതലായി അടുപ്പിക്കുകയും ജനകീയവല്‍ക്കരിക്കുകയും ചെയ്ത ഗാന രചയിതാവാണ് ബിച്ചു തിരുമല. അസാധാരണമായ പദ സ്വാധീനം കൊണ്ടും സംഗീതാത്മകമായ ഭാഷാ പ്രയോഗം കൊണ്ടും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആസ്വാദക മനസ്സിനോട് ചേര്‍ന്നു നിന്നു.

സിനിമാ ഗാനങ്ങളും ഭക്തി ഗാനങ്ങളുമടക്കം അയ്യായിരത്തിലേറെ ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായി വന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും കേരളത്തില്‍ മുഴങ്ങിക്കേട്ട നിരവധി ഹിറ്റ് ഗാനങ്ങള്‍ ബിച്ചുവിന്റെ തൂലികയില്‍ പിറന്നതായിരുന്നു. മലയാളത്തിലെ എണ്ണപ്പെട്ട ചലച്ചിത്ര ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയതിലൂടെ ശ്രദ്ധേയനായിരുന്നു ബിച്ചു തിരുമലയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

മധുരമൂറുന്ന വാക്കുകള്‍ കോര്‍ത്ത് അതിലേറെ മാധുര്യമുള്ള ഗാനങ്ങള്‍ സമ്മാനിച്ച ഗാന രചയിതാവ് ബിച്ചു തിരുമലയ്ക്ക് ആദരാഞ്ജലികളര്‍പ്പിക്കുന്നു. എന്നും കേള്‍ക്കാന്‍ കൊതിക്കുന്ന ഗാനങ്ങളാണ് ബിച്ചു തിരുമലയുടേത്. ശ്രുതിയില്‍നിന്നുയരും...', തേനും വയമ്പും 'ഒറ്റക്കമ്പി നാദം മാത്രം മൂളും...' തുടങ്ങിയ ഗാനങ്ങള്‍ നമുക്കൊരിക്കലും മറക്കാനാകില്ല. നാനൂറിലേറെ സിനിമകളിലും ഭക്തിഗാനങ്ങളുമടക്കം അയ്യായിരത്തോളം ഗാനങ്ങളാണ് ബിച്ചു തിരുമല മലയാളത്തിന് സമ്മാനിച്ചത്. പ്രിയകവിയുടെ വിയോഗത്തില്‍ അനുശോചിക്കുന്നു. കുടുംബത്തിന്റെയും ആരാധകരുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്കുചേരുന്നു.

Next Story

RELATED STORIES

Share it