- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എത്ര കുട്ടികള്‍ക്ക് മന്ത്രിയെ വിളിച്ച് ഫോണ്‍ ഉറപ്പാക്കാനാവും; ഡിജിറ്റല്‍ സൗകര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പഠനം നടത്തിയിട്ടുണ്ടോ; വിദ്യാര്‍ഥികള്‍ക്കിടയില്‍ വലിയ ഡിജിറ്റല്‍ ഡിവൈഡുണ്ടെന്നും പ്രതിപക്ഷം
സംസ്ഥാനത്ത് ഏഴ് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യങ്ങളില്ലെന്ന് പഠനം; 17 ലക്ഷം പേര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യങ്ങളില്ലെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ ചൂണ്ടിക്കാട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് എത്ര വിദ്യാര്‍ഥികള്‍ക്ക് മന്ത്രിമാരെ വിളിച്ച് പഠനസൗകര്യങ്ങള്‍ ഉറപ്പാക്കാനാവുമെന്ന് പ്രതിപക്ഷം നിയമസഭയില്‍. ഓണ്‍ലൈന്‍ പഠനസൗകര്യങ്ങളെകുറിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ അടിയന്തിരപ്രമേയത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. റോജി എം ജോണ്‍ ഉന്നയിച്ച് അടിയന്തരപ്രമേയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി സഭയെ അറിയിച്ചു.
'ഡിജിറ്റല്‍ പഠനസൗകര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഏതെങ്കിലും പഠനം നടത്തിയിട്ടുണ്ടോ. കുട്ടികള്‍ക്കായുള്ള ലാപ് ടോപ് നിര്‍മിക്കാനുള്ള കെല്‍ട്രോണ്‍ പദ്ധതി ഇപ്പോഴുണ്ടോ. കേരളത്തില്‍ 17 ശതമാനം പേര്‍ക്ക് ഓണ്‍ലൈന്‍ സൗകര്യങ്ങളില്ലെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പഠനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എത്ര കുട്ടികള്‍ക്കാണ് ലാപ് ടോപ്പും ടിവിയും ഉള്ളത്. നമ്മുടെ നാട്ടിലെ എത്ര കുട്ടികള്‍ക്കാണ് ടിവി ചാനലിലൂടെ മന്ത്രിയോട് ചോദിച്ച് മൊബൈല്‍ ഉറപ്പാക്കാനാവുന്നത്. സ്വകാര്യ സ്‌കൂളുകള്‍ ഏറ്റവും ആധുനികമായ ഓണ്‍ലൈന്‍ പഠനസൗകര്യങ്ങളാണ് ഉപയോഗിക്കുന്നത്. ഇത് പോലെ സംസ്ഥാന സര്‍ക്കാരിനും ചെയ്യാന്‍ കഴിയണം'-റോജി എം ജോണ്‍ പ്രമേയത്തില്‍ പറഞ്ഞു.
'ഏഴ് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യമില്ലെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനമുണ്ട്. സംസ്ഥാനത്ത് 17 ലക്ഷം പേര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യങ്ങളില്ല. ഈ അധ്യയന വര്‍ഷത്തില്‍ സൗകര്യങ്ങള്‍ സംബന്ധിച്ച് പഠനം അനിവാര്യമായിരുന്നു'-പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ ചൂണ്ടിക്കാട്ടി.
'എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നാണ് സര്‍ക്കാര്‍ നയം. ഘട്ടം ഘട്ടമായി ഓണ്‍ലൈനായി പഠനം മാറ്റാന്‍ കഴിയും. വയനാട്, ഇടുക്കി, കാസര്‍കോഡ് ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യക്കുറവുണ്ട്. അത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇത് വിവാദമാക്കേണ്ട വിഷയമല്ല. അതുകൊണ്ട് തന്നെ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടതില്ല'-പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു.
സ്വകാര്യ ചാനല്‍ മന്ത്രിയോട് ചോദിക്കാം പരിപാടിക്കിടെ ഫോണ്‍ ഇല്ലാത്ത രണ്ട് വിദ്യാഭ്യാര്‍ഥികള്‍ക്ക് ഫോണ്‍ ലഭ്യമാക്കിയിരുന്നു.
RELATED STORIES
തൃശൂര്‍ നാട്ടികയില്‍ ലോറി കയറി അഞ്ച് പേര് മരിച്ചു, ഏഴ് പേര്‍ക്ക്...
26 Nov 2024 1:19 AM GMTലബ്നാന്‍ അധിനിവേശം താല്‍ക്കാലികമായി നിര്‍ത്താന്‍ ഇസ്രായേല്‍; ഇന്ന്...
26 Nov 2024 1:12 AM GMTപന്തീരങ്കാവ് ഗാര്‍ഹിക പീഡന ആരോപണം; യുവതിക്ക് വീണ്ടും മര്‍ദ്ദനമേറ്റതായി ...
26 Nov 2024 12:45 AM GMTഷാഹി ജുമാ മസ്ജിദിലെ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുസ്ലിം...
25 Nov 2024 5:47 PM GMTഐപിഎല്‍ താരലേലം; സച്ചിന് ബേബി സണ്‍റൈസേഴ്സില്‍; സന്ദീപ് വാര്യരും...
25 Nov 2024 5:36 PM GMTഷാഹി ജുമാ മസ്ജിദ് വെടിവയ്പില്‍ വഹ്ദത്തെ ഇസ്ലാമി പ്രതിഷേധിച്ചു
25 Nov 2024 4:37 PM GMT