Latest News

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തിന് വന്‍ വാഗ്ദാനങ്ങള്‍

കേരളത്തില്‍ 1100 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 65,000 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചത്.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തിന് വന്‍ വാഗ്ദാനങ്ങള്‍
X

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യപിച്ച 2020- 21 കേന്ദ്ര ബജറ്റില്‍ കേരളത്തിന് വാഗ്ദാനപ്പെരുമഴ. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് റോഡ് വികസനത്തിന് ഉള്‍പ്പടെ കേന്ദ്രം ശതകോടികള്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ 1100 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 65,000 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചത്. ഇതില്‍ 600 കി.മി മുംബൈ - കന്യാകുമാരി ഇടനാഴിയുടെ നിര്‍മ്മാണവും ഉള്‍പ്പെടുന്നു.


തമിഴ്‌നാട്ടില്‍ 3500 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 1.03 ലക്ഷം കോടി അനുവദിച്ചതിലും കേരളത്തെ ഉള്‍പ്പെടുത്തി.. ഇതില്‍ മധുര കൊല്ലം ഇടനാഴി ഉള്‍പ്പെടുന്നുണ്ട്. ഇതിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം തുടങ്ങുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. കൊച്ചി മെട്രോ 11.5 കിലോമീറ്റര്‍ നീട്ടുമെന്ന വാഗ്ദാനവും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഇതിനായി ബജറ്റില്‍ 1957 കോടി അനുവദിച്ചു.


കേരളത്തോടൊപ്പം ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളിലും നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഈ സംസ്ഥാനങ്ങള്‍ക്കും ബജറ്റില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ 675 കി.മി ദേശീയപാതയുടെ നിര്‍മാണത്തിനായി 25,000 കോടി രൂപയാണ് അനുവദിച്ചത്.




Next Story

RELATED STORIES

Share it