- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബില്‍ തുകയില്‍ കൃത്രിമം; തിരുരങ്ങാടി എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
കക്ഷികള്‍ക്ക് റസീറ്റില്‍ എഴുതി നല്‍കുന്ന തുകയേക്കാള്‍ കുറവായിരുന്നു പകര്‍പ്പില്‍ ഉണ്ടായിരുന്നത്.
BY SRF16 April 2021 3:53 AM GMT
X
SRF16 April 2021 3:53 AM GMT
ചെമ്മാട്: തിരുരങ്ങാടി എസ്‌ഐ ബിബിനെ ഡിഐജി സസ്‌പെന്‍ഡ് ചെയ്തു. വാഹനങ്ങള്‍ക്ക് പിഴ ഒടുക്കാന്‍ എഴുതി നല്‍കുന്ന റസീറ്റില്‍ കൃത്രിമം കാണിച്ച സംഭവത്തിലാണ് സസ്‌പെന്‍ഷന്‍. കക്ഷികള്‍ക്ക് റസീറ്റില്‍ എഴുതി നല്‍കുന്ന തുകയേക്കാള്‍ കുറവായിരുന്നു പകര്‍പ്പില്‍ ഉണ്ടായിരുന്നത്. തുക തിരുത്തിയതായി കണ്ടെത്തുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഡിവൈഎസ്പി സുദര്‍ശനനെ വകുപ്പ് തല അന്വേഷണത്തിന് ചുമതലപ്പെടുത്തി. അന്വേഷണത്തില്‍ സംഭവം ശരിയാണെന്ന് കണ്ടെത്തി.റിപോര്‍ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു സ്ഥലം മാറി എത്തിയതാണ് എസ്‌ഐ.
Next Story