Latest News

ബിപിന്‍ റാവത്തിന്റെ ചോപ്പര്‍ തകര്‍ന്നുവീണത് നിലത്തിറങ്ങാന്‍ മിനിട്ടുകള്‍ അവശേഷിയ്‌ക്കെ

ബിപിന്‍ റാവത്തിന്റെ ചോപ്പര്‍ തകര്‍ന്നുവീണത് നിലത്തിറങ്ങാന്‍ മിനിട്ടുകള്‍ അവശേഷിയ്‌ക്കെ
X

കൂനൂര്‍: ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ചോപ്പര്‍ തകര്‍ന്നുവീണത് നിലത്തിറങ്ങാന്‍ മിനിട്ടുകള്‍ അവശേഷിക്കെ. തമിഴ്‌നാട്ടിലെ നീലഗിരി കുന്നുകളിലെ കൂനൂരിലെ മലനിരകളില്‍ ഉച്ചക്ക് 12.20നാണ് ചോപ്പര്‍ നിലംപൊത്തിയത്.

അപകടം അതിജീവിച്ച 4 പേരെ ഗുരുതര പരിക്കുകളോടെ കൂനൂര്‍ മിലിറ്ററി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി തമിഴ്‌നാട് പോലിസിന്റെയും ഇന്ത്യന്‍ സൈന്യത്തിന്റെ കൂനൂര്‍ സൈനിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

എല്ലാവര്‍ക്കും ശരീരത്തില്‍ പൊള്ളിയ പാടുകളുണ്ട്. കോയമ്പത്തൂരിലെ ജനറല്‍ ആശുപത്രിയിലെ ആറ് ഡോക്ടര്‍മാര്‍ കൂനൂരിലെ സൈനിക ആശുപത്രിയിലെത്തി.

വെല്ലിങ്ടണിലെ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജില്‍ കാഡറ്റുകളുമായി നടക്കുന്ന സംവാദത്തില്‍ പങ്കെടുക്കാനാണ് കോയമ്പത്തൂരിലെ സുലൂരില്‍ നിന്ന് റാവത്തും സംഘവും പുറപ്പെട്ടത്. കോളജിന്റെ പത്ത് കിലോമീറ്റര്‍ അകലെവച്ചാണ് ചോപ്പര്‍ തകര്‍ന്നുവീണത്.

തമിഴ്‌നാട് ഡിജിപി ശൈലേന്ദ്ര ബാബു ഇന്ന് വൈകീട്ട് കൂനൂരിലെത്തും. മുഖ്യമന്ത്രി സ്റ്റാലിന്‍ ഇന്നോ നാലെ പുലര്‍ച്ചെയോ കൂനൂരിലെത്തും.

Next Story

RELATED STORIES

Share it