Latest News

കാട്ടാനയെപ്പേടിച്ച് ചക്ക പറിച്ചുമാറ്റി വനംവകുപ്പ്

കാട്ടാനയെപ്പേടിച്ച് ചക്ക പറിച്ചുമാറ്റി വനംവകുപ്പ്
X

ഗൂഡല്ലൂര്‍: കാട്ടാനശല്യം രൂക്ഷമായ നീലഗിരിയിലെ ഗൂഡല്ലൂര്‍ മേഖലയില്‍ പ്ലാവുകളില്‍നിന്നു ചക്ക പറിച്ചുമാറ്റി വനം വകുപ്പ്. വേനല്‍ക്കാലമായാല്‍ ഭക്ഷണം തേടി ആനകള്‍ കാടിറങ്ങുന്നതു പതിവാണ്. പഴുത്തചക്കയുടെ മണമടിച്ചാല്‍ ചക്ക തേടി കാട്ടാനയടക്കം പ്രദേശത്തേക്കെത്തും. ഇത് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണു നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. ഈ നടപടികൊണ്ട് ഒരു പരിധിവരെ മനുഷ്യമൃഗ സംഘര്‍ഷം കുറയ്ക്കാന്‍ സാധിക്കുമെന്നു വനം വകുപ്പ് അധികൃതര്‍ പറയുന്നു. ഗൂഡല്ലൂര്‍ മേഖലയില്‍ ആനകള്‍ കൂട്ടമായും ഒറ്റയ്ക്കും ഇറങ്ങാറുണ്ട്. ഇവിടെ നിരവധി ആളുകള്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it