Latest News

ഹൈദരാബാദില്‍ പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്നു; ചത്തത് ആയിരക്കണക്കിന് കോഴികള്‍

ഹൈദരാബാദില്‍ പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്നു; ചത്തത് ആയിരക്കണക്കിന് കോഴികള്‍
X

ഹൈദരാബാദ്: പ്രാദേശിക കോഴി വ്യവസായത്തെ തകര്‍ത്ത് ഹൈദരാബാദില്‍ പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്നു. ആയിരക്കണക്കിന് കോഴികളാണ് വൈറസ് ബാധിച്ച് ചത്തത്. പക്ഷിപ്പനി ഭീതിയെ തുടര്‍ന്ന് ഹൈദരാബാദില്‍ കോഴിയിറച്ചി വില കുത്തനെ ഇടിഞ്ഞു.വര്‍ധിച്ചുവരുന്ന നഷ്ടങ്ങളും അനിശ്ചിതത്വവും കാരണം, ഫാം ഉടമകള്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്.

നാല് ദിവസം മുമ്പ് അബ്ദുള്ളപൂര്‍മെട്ട് മണ്ഡലിലുള്ള കോഴി ഫാമില്‍ പരിശോധനയ്ക്കായി കോഴികളുടെ സാമ്പിളുകള്‍ ശേഖരിച്ചപ്പോഴാണ് അണുബാധയുടെ ലക്ഷണങ്ങള്‍ ആദ്യം കണ്ടെത്തിയത്. മാര്‍ച്ച് 15 ന് , ആന്ധ്രാപ്രദേശില്‍ പക്ഷിപ്പനി ബാധിച്ച് രണ്ട് വയസ്സുള്ള ഒരു പെണ്‍കുട്ടി മരിച്ചിരുന്നു. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി)യിലെ പരിശോധനയ്ക്ക് ശേഷമായിരുന്നു രോഗസ്ഥിരീകരണം.

Next Story

RELATED STORIES

Share it