- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്ഷേത്രങ്ങളില്‍ പന്നിമാംസം: മുസ്‌ലിംകള്‍ക്കെതിരേ വ്യാജ ആരോപണവുമായി ബിജെപി നേതാവ് എച്ച് രാജ; രാജയെ ശാസിച്ച് കോയമ്പത്തൂര്‍ പോലിസിന്റെ ട്വീറ്റ്
കോവൈ: കോയമ്പത്തൂരിലെ രണ്ട് ക്ഷേത്രങ്ങള്‍ക്കുമുന്നില്‍ പന്നിമാംസം എറിഞ്ഞ കേസില്‍ മുസ്‌ലിംകളെ കുറ്റപ്പെടുത്തി ട്വീറ്റ് ചെയ്ത ബിജെപി നേതാവിനെതിരേ ശാസനയോടെ കോയമ്പത്തൂര്‍ പോലിസ്. നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉത്തരവാദിത്തം പാലിക്കണമെന്നും കുറ്റവാളി ഹരി എന്ന ആളാണെന്നും അയാളെ അറസ്്റ്റ് ചെയ്‌തെന്നും മറുപടിയായി കോയമ്പത്തൂര്‍ പോലിസ് ട്വീറ്റ് ചെയ്തു. അതോടെ ക്ഷേത്രങ്ങള്‍ക്കു മുന്നില്‍ പന്നിമാംസം എറിഞ്ഞ സംഭവത്തെ വര്‍ഗീയമായി ഉപയോഗിക്കാനുള്ള ബിജെപിയുടെ ശ്രമം മുളയിലേ പൊളിഞ്ഞു. ഹിന്ദുത്വ സംഘടയായ ഹിന്ദു മക്കള്‍ കച്ചിയ്‌ക്കെതിരേയും സിറ്റി പോലിസ് ഇതേ മറുപടിയുമായി രംഗത്തുവന്നിട്ടുണ്ട്.
கோவை வேணுகோபால் ஸ்வாமி கோவில் மற்றும் இராகவேந்திரஸ்வாமி கோவில்களுக்குள் மாமிசத்தை வீசி எறிந்து விட்டு சென்றுள்ள இந்து விரோத மதவெறிச் செயல் வன்மையாக கண்டிக்கத்தக்கது. தமிழக அரசு கடுமையான நடவடிக்கை எடுக்க வேண்டும் என்று கேட்டுக் கொள்கிறேன். pic.twitter.com/XjaRjmCcmh
— H Raja (@HRajaBJP) May 29, 2020
മെയ് 29നാണ് കോവൈ ശൈവ തെരുവില്‍ ശ്രീ രാഗവേന്ദ്ര, വേണുഗോപാല സ്വാമി ക്ഷേത്രങ്ങളില്‍ ഒരാള്‍ പന്നി മാംസം എറിഞ്ഞത്. ഇത് മുസ്‌ലിംകളാണെന്ന ആരോപണവുമായി ഉടന്‍ ബിജെപി നേതാക്കള്‍ രംഗത്തുവന്നു. വര്‍ഗീയ കലാപം ഉണ്ടാക്കുന്നതിനും ഉത്തരവാദിത്തം ചില സമുദായങ്ങളുടെ പേരില്‍ ആരോപിക്കുന്നതിനും വേണ്ടിയുള്ള ശ്രമമാണ് നടന്നതെന്ന് സംഭവം നടന്ന അന്നു തന്നെ ബിജെപി സംസ്ഥാന പ്രസിഡന്റ് എച്ച് രാജയും നേതാവ് വനതി ശ്രീനിവാസനും ട്വീറ്റ് ചെയ്തു. പോലിസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
സംഭവത്തെ കുറിച്ച് അന്വേഷിച്ച പോലിസ് തൊട്ടടുത്ത സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മാംസം എറിഞ്ഞത് ഹരി രാംപ്രകാശ് എന്ന 48 വയസ്സുള്ള ആളാണ് കണ്ടെത്തി. അതിനുശേഷമാണ് പോലിസ് ബിജെപി നേതാക്കളെ ശാസിച്ചുകൊണ്ട് മറുപടിയായി ട്വീറ്റ് ചെയ്തത്.
RELATED STORIES
മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് പ്ലസ് വണ്‍...
7 Nov 2024 3:33 PM GMTമജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് പ്ലസ് വണ്‍...
7 Nov 2024 6:52 AM GMTബസ് തട്ടി റോഡിലേക്കുവീണ ബൈക്ക് യാത്രക്കാരി അതേബസിന്റെ ടയര്‍...
5 Nov 2024 5:32 AM GMTവഖഫ്-മദ്റസാ വിരുദ്ധ നീക്കം; എസ്എംഎഫ്- എസ്കെഎംഎംഎ പ്രക്ഷോഭ പ്രഖ്യാപന ...
4 Nov 2024 2:00 PM GMTനടനും സംവിധായകനുമായ ടി പി കുഞ്ഞിക്കണ്ണന് അന്തരിച്ചു
2 Nov 2024 8:31 AM GMTജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിനെ കാണാന്‍ കുടുംബം സൗദിയിലേക്ക്
30 Oct 2024 7:01 AM GMT