Latest News

കൊവിഡിനെ തുരത്താന്‍ വിമാനത്താവള പൂജയുമായി ബിജെപി മന്ത്രി

പശുവിന്റെ ചാണകം കൊണ്ട് ഹോമം നടത്തിയാല്‍ 12 മണിക്കൂര്‍ നേരത്തേക്ക് കൊറോണ വൈറസിനെ അകറ്റി നിര്‍ത്താമെന്നും മന്ത്രി ഉഷ പറഞ്ഞിരുന്നു.

കൊവിഡിനെ തുരത്താന്‍ വിമാനത്താവള പൂജയുമായി ബിജെപി മന്ത്രി
X

ഭോപാല്‍: വിമാനത്താവളം വഴി വരുന്ന കൊവിഡിനെ തടയാന്‍ ബിജെപി മന്ത്രി പൂജ നടത്തി. മധ്യപ്രദേശ് ബിജെപി സര്‍ക്കാറിലെ ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായ ഉഷ ഠാക്കൂര്‍ ആണ് ഇന്‍ഡോറിലെ വിമാനത്താവളത്തില്‍ പ്രത്യേക പൂജ നടത്തിയത്. മാസ്‌ക് പോലും ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് മന്ത്രിയും പരിവാരങ്ങളും കൊവിഡിനെ തുരത്താന്‍ പൂജാ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. എയര്‍പോര്‍ട്ട് ഡയറക്ടറും മറ്റു ജീവനക്കാരും ഉള്‍പ്പെടെ മന്ത്രിക്കൊപ്പം പൂജാ കര്‍മത്തില്‍ പങ്കെടുത്തു.


ഉഷ ഠാക്കൂര്‍ സ്ഥിരമായി മാസ്‌ക് ധരിക്കാതെയാണ് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഇത് പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ സമ്മേളനത്തിലും മാസ്‌ക് ധരിക്കാത്തത് എന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ദിവസവും ഹനുമാന്‍ ചാലിസ ചൊല്ലാറുള്ളത് കൊണ്ട് അതിന്റെ ആവശ്യമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. പശുവിന്റെ ചാണകം കൊണ്ട് ഹോമം നടത്തിയാല്‍ 12 മണിക്കൂര്‍ നേരത്തേക്ക് കൊറോണ വൈറസിനെ അകറ്റി നിര്‍ത്താമെന്നും മന്ത്രി ഉഷ പറഞ്ഞിരുന്നു.




Next Story

RELATED STORIES

Share it