Latest News

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി അനുകൂലികള്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് (ഒ.ഐ.ഒ.പി) പിടിച്ചടക്കി

'വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍'എന്ന പേരിലുള്ള എഫ്ബി ഗ്രൂപ്പ് ചൈനീസ് വംശജരുടെ വ്യാജ ഐഡിയിലൂടെ ചിലര്‍ ഹാക്ക് ചെയ്തു എന്നാണ് കൂട്ടായ്മയുടെ തുടക്കക്കാരനായ ഏറ്റുമാനൂര്‍ സ്വദേശി ബിജു പറയുന്നത്.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി അനുകൂലികള്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് (ഒ.ഐ.ഒ.പി) പിടിച്ചടക്കി
X

കോഴിക്കോട്: 'വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍'എന്ന പേരില്‍ സാധാരണക്കാരെ ആകര്‍ഷിക്കുന്ന പ്രചരണ തന്ത്രങ്ങളുമായി രംഗപ്രവേശനം ചെയ്ത കൂട്ടായ്മയുടെ നിയന്ത്രണം ബിജെപി അനുകൂലികള്‍ പിടിച്ചടക്കി. ഇതിനെ തുടര്‍ന്ന് കൂട്ടായ്മയുടെ ഔദ്യോഗിക എഫ്ബി ഗ്രൂപ്പ് വഴി ബിജെപിക്ക് വോട്ട് ചെയ്യണമെന്ന നിര്‍ദേശം പുറത്തുവിട്ടു. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ നടപ്പിലാക്കുമെ്ന്ന് സംസ്ഥാന കമ്മിറ്റിക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉറപ്പ് നല്‍കിയെന്നും അതിനാല്‍ പ്രവര്‍ത്തകര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നുമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്.

എന്നാല്‍ 'വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍'എന്ന പേരിലുള്ള എഫ്ബി ഗ്രൂപ്പ് ചൈനീസ് വംശജരുടെ വ്യാജ ഐഡിയിലൂടെ ചിലര്‍ ഹാക്ക് ചെയ്തു എന്നാണ് കൂട്ടായ്മയുടെ തുടക്കക്കാരനായ ഏറ്റുമാനൂര്‍ സ്വദേശി ബിജു പറയുന്നത്. അവരാണ് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് സംസ്ഥാന കമ്മറ്റിയുടെ പേരില്‍ പ്രചരിപ്പിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു. വാഗ്ദാനങ്ങളുടെ പേരില്‍ ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് ഒരിക്കലും പറയില്ലെന്നും ബിജു വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി അനുകൂലികള്‍ കേരളത്തിലെ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് പിടിച്ചടക്കുകയാണ് ഉണ്ടായത് എന്നാണ് വ്യക്തമാകുന്നത്. ഏഴു ലക്ഷം അംഗങ്ങളുള്ള എഫ്ബി ഗ്രൂപ്പ് ഉപയോഗിച്ച് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന സംസ്ഥാന കമ്മറ്റിയുടെ പേരിലുള്ള തീരുമാനവും ഇവര്‍ പ്രചരിപ്പിച്ചു. ഇതിനോട് യോജിക്കാത്തവര്‍ അതേ പേരില്‍ വേറെ എഫ്ബി പേജ് സൃഷ്ടിച്ച് വേറെ കൂട്ടായ്മക്ക് രൂപം നല്‍കുകയും ചെയ്തു. 'അണ്ണാഹസാരെ' മാതൃകയില്‍ ജനങ്ങളെ സ്വാധീനിച്ച് ബിജെപി അനുകൂലികളാക്കാനുള്ള നിഗൂഡ തന്ത്രമാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് കൈയ്യടക്കിയതിലൂടെ ബിജെപി അനുകൂലികള്‍ ലക്ഷ്യമിട്ടത്. എന്നാല്‍ കേരളത്തിലെ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റിലെ അംഗങ്ങളില്‍ ഭൂരിഭാഗവും ഇത് തിരിച്ചറിഞ്ഞ് പുതിയ എഫ്ബി ഗ്രൂപ്പില്‍ ചേര്‍ന്നിട്ടുണ്ട്. ഇതു കാരണം വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റിലൂടെ കേരളത്തില്‍ ചുവമടുറപ്പിക്കാമെന്ന ബിജെപിയുടെ കണക്കൂകൂട്ടലുകള്‍ പാളാനാണ് സാധ്യത.

Next Story

RELATED STORIES

Share it