Latest News

ക്വാറിയില്‍ സ്‌ഫോടനം; തമിഴ്‌നാട് സ്വദേശി മരിച്ചു

തമിഴ്‌നാട് തേനി ജില്ലയിലെ ആണ്ടിപ്പട്ടി സ്വദേശി ചിന്ന രാജ് (50) ആണ് മരിച്ചത്.

ക്വാറിയില്‍ സ്‌ഫോടനം; തമിഴ്‌നാട് സ്വദേശി മരിച്ചു
X


പ്രതീകാത്മക ചിത്രം

വേങ്ങര: പാറപൊട്ടിക്കുന്നതിന്നുള്ള വെടിമരുന്ന് പൊട്ടിത്തെറിച്ച് മധ്യവയസ്‌കന്‍ മരിച്ചു. തമിഴ്‌നാട് തേനി ജില്ലയിലെ ആണ്ടിപ്പട്ടി സ്വദേശി ചിന്ന രാജ് (50) ആണ് മരിച്ചത്. ചേറുര്‍ കിളിനക്കോട് കണ്ണേത്ത് ക്രഷറില്‍ തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ക്വാറിയില്‍ പാറ പൊട്ടിക്കുന്നതിന് സഹായിയായി പണിയെടുക്കുന്നയാളാണ് ചിന്ന രാജ്. പാറയില്‍ കുഴിയെടുത്ത ശേഷം കരിമരുന്ന് നിറച്ച് കൂടെയുള്ളവര്‍ കയറിപ്പോന്നിരുന്നു. ബാക്കി വന്ന കരിമരുന്നുകള്‍ ചിന്ന രാജിന്റെ കൈയിലുണ്ടായിരുന്നതായി പറയപ്പെടുന്നു. തുടര്‍ന്നാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ നെഞ്ചിന്റെ ഭാഗം തകര്‍ന്നതിനാല്‍ പോക്കറ്റില്‍ വെടിമരുന്നു സൂക്ഷിച്ചതായി കരുതുന്നു. സ്‌ഫോടനം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലിസ് പറഞ്ഞു. വേങ്ങര പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. തിരൂരങ്ങാടിയില്‍ പോസ്റ്റ് മാര്‍ട്ടം ചെയ്ത മൃതദേഹം സ്വദേശത്തേക്കു കൊണ്ടുപോയി.




Next Story

RELATED STORIES

Share it