Latest News

യുപിയിലെ അലിഗഢില്‍ വയലില്‍ എട്ടു വയസ്സുകാരിയുടെ മൃതദേഹം; ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് നാട്ടുകാര്‍

യുപിയിലെ അലിഗഢില്‍ വയലില്‍ എട്ടു വയസ്സുകാരിയുടെ മൃതദേഹം; ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് നാട്ടുകാര്‍
X

അലിഗഢ്: യുപിയിലെ അലിഗഢ് ജില്ലയിലെ തപ്പാല്‍ പ്രദേശത്ത് വയലില്‍ നിന്ന് എട്ട് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയുടെ മൃതദേഹം വൈകീട്ട് വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ ബന്ധുക്കളിലൊരാള്‍ കണ്ടെത്തുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ബാഗ് മൃതദേഹം കണ്ടെത്തിയ വയലില്‍ നിന്ന് നൂറ് മീറ്റര്‍ അകലെ റോഡിലായിരുന്നു കിടന്നിരുന്നത്.

പെണ്‍കുട്ടി സ്‌കൂള്‍ യൂനിഫോമിലായിരുന്നു. വെള്ളക്കെട്ടിനടുത്ത് പകുതി മുങ്ങിയ നിലയിലായിരുന്നു മൃതദേഹം.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചതായി ഖെയ്ര്‍ സിഐ മനിഷ് കുമാര്‍ ഷാന്‍ഡില്യ പറഞ്ഞു. ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. പക്ഷേ, പോലിസ് അത് തള്ളിക്കളഞ്ഞു. പെണ്‍കുട്ടിയുടെ ദേഹത്ത് പാടുകളില്ലെന്ന് പോലിസ് പറയുന്നു.

യുപിയില്‍ തന്നെ ബറൈലി ജില്ലയില്‍ മറ്റൊരു സംഭവത്തില്‍ 9 വയസ്സുകാരിയെ 13 കാരന്‍ ബലാല്‍സംഗം ചെയ്തിരുന്നു. പെണ്‍കുട്ടി നാലാം ക്ലാസുകാരിയാണ്. തന്റെ കൂട്ടുകാരനുമൊത്ത് കളിക്കുന്നതിനിടയിലാണ് പതിമൂന്നുകാരന്‍ പിടിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്. പെണ്‍കുട്ടി കരഞ്ഞ് വീട്ടിലേക്ക് പോയി മുറുവുകള്‍ മാതാവിനെ കാണിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പോലിസ് കേസെടുത്തു. സപ്തംബര്‍ 16നായിരുന്നു സംഭവം.

Next Story

RELATED STORIES

Share it