Latest News

റിസര്‍വ് ബാങ്ക് ആസ്ഥാനത്തിനും ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി

റിസര്‍വ് ബാങ്ക് ആസ്ഥാനത്തിനും ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി
X

ന്യൂഡല്‍ഹി: മുംബൈയിലെ റിസര്‍വ് ബാങ്ക് ആസ്ഥാനത്തിനുനേരെയും ഡല്‍ഹിയിലെ ആറ് സ്‌കൂളുകള്‍ക്ക് നേരെയും ബോംബ് ഭീഷണി. ഡല്‍ഹിയിലെ സല്‍വാന്‍ പബ്ലിക് സ്‌കൂള്‍, ശ്രീ നിവാസ് പുരിയിലെ കേംബ്രിഡ്ജ് സ്‌കൂള്‍, ഈസ്റ്റ് കൈലാഷിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. നേരത്തെ ഡല്‍ഹിയിലെയും പരിസര പ്രദേശങ്ങളിലെയും 40 സ്‌കൂളുകള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

ഇമെയില്‍ വഴി റഷ്യന്‍ ഭാഷയിലാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടാണ് വിവരം. കഴിഞ്ഞമാസം 16നും റിസര്‍വ് ബാങ്കിന് നേരെ വ്യാജ ഭീഷണിയുണ്ടായിരുന്നു.

Next Story

RELATED STORIES

Share it