- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബ്രഹ്മപുരം തീപ്പിടിത്തം: ഇന്ന് മുതല്‍ ആരോഗ്യ സര്‍വേ; അഞ്ച് മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകള്‍, ശ്വാസ് ക്ലിനിക്കുകള്‍

തിരുവനന്തപുരം: ബ്രഹ്മപുരം തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ എറണാകുളത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ സര്‍വേ നടത്തും. എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്റര്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തനസജ്ജമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ ഇത് പ്രവര്‍ത്തനമാരംഭിക്കും.
പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവര്‍ക്ക് മതിയായ വിദഗ്ധ ചികില്‍സ ഉറപ്പുവരുത്താന്‍ ഇതിലൂടെ സാധിക്കും. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളിലെ മെഡിസിന്‍, പള്‍മണോളജി, ഓഫ്ത്താല്‍മോളജി, പിഡിയാട്രിക്, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. എക്‌സ്‌റേ, അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, എക്കോ, കാഴ്ചപരിശോധന എന്നീ സേവനങ്ങള്‍ ലഭ്യമാകും. ഇതിനു പുറമെ, എല്ലാ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകളും നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബ്രഹ്മപുരം തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ ആരോഗ്യസര്‍വേ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. പുക മൂലം വായു മലീനികരണമുണ്ടായ സ്ഥലങ്ങളില്‍ ആരോഗ്യസര്‍വേ നടത്തുന്നതിന്റെ ഭാഗമായി 202 ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. പൊതുജനരോഗ്യവിദഗ്ധ ഡോ.സൈറു ഫിലിപ്പിന്റെ നേതൃത്വത്തിലാണ് ആരോഗ്യവകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പരിശീലനം നല്‍കിയത്.
ആരോഗ്യപ്രവര്‍ത്തകര്‍ ഓരോ വീട്ടിലും കയറി ആരോഗ്യസംബന്ധമായ വിവര ശേഖരണം നടത്തും. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ ചേര്‍ക്കുക. ലഭ്യമാകുന്ന വിവരങ്ങള്‍ അപ്പോള്‍തന്നെ പരിശോധിക്കാനും ആവശ്യമായ ക്രമീകരണങ്ങള്‍ എര്‍പ്പെടുത്താനും വേണ്ട സജ്ജീകരണങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള 5 മൊബൈല്‍ യൂനിറ്റുകള്‍ ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. രണ്ട് മൊബൈല്‍ യൂനിറ്റുകളുടെ സേവനം ഇന്ന് ലഭ്യമാക്കിയിരുന്നു. ഈ മൊബൈല്‍ യൂനിറ്റുകളിലൂടെ 7 സ്ഥലങ്ങളിലായി 178 പേര്‍ക്ക് സേവനം നല്‍കി.
മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകള്‍ (2023 മാര്‍ച്ച് 14)
യൂനിറ്റ് 1
രാവിലെ 9.30 മുതല്‍ 11 വരെ : സുരഭി നഗര്‍ വായനശാല
രാവിലെ 11.30 മുതല്‍ 1 വരെ : നിലംപതിഞ്ഞി മുഗള്‍
ഉച്ചയ്ക്ക് 1.30 മുതല്‍ 3 വരെ : എടച്ചിറ അങ്കണവാടി
ഉച്ചയ്ക്ക് 3.30 മുതല്‍ 5 വരെ : ചിറ്റേത്തുകര ചകഘജട
യൂനിറ്റ് 2
രാവിലെ 9.30 മുതല്‍ 10.30 വരെ : ഇരുമ്പനം എല്‍പി സ്‌കൂള്‍
ഉച്ചയ്ക്ക് 11 മുതല്‍ 12.30 വരെ : തിരുവാന്‍കുളം പി.എച്ച്.സി
വൈകു. 1.30 മുതല്‍ 3 വരെ : കടക്കോടം അങ്കണവാടി
വൈകു. 3.30 മുതല്‍ 5 വരെ : ഏരൂര്‍ കെഎംയുപി സ്‌കൂള്‍
യൂനിറ്റ് 3
രാവിലെ 9.30 മുതല്‍ 11 വരെ : ചെറിയ ക്ലബ്ബ് 52 ഡിവിഷന്‍
ഉച്ചയ്ക്ക് 11.30 മുതല്‍ 1 വരെ : കുഡുംബി കോളനി
വൈകു. 2 മുതല്‍ 4 വരെ : കോരു ആശാന്‍ സ്‌ക്വയര്‍
യൂനിറ്റ് 4
രാവിലെ 9.30 മുതല്‍ 11 വരെ : ഗിരിനഗര്‍ കമ്മ്യൂണിറ്റി ഹാള്‍
ഉച്ചയ്ക്ക് 11.30 മുതല്‍ 1 വരെ : എസ്എന്‍ഡിപി ഹാള്‍ ചമ്പക്കര
വൈകു. 2 മുതല്‍ 4 വരെ : കോരു ആശാന്‍ സ്‌ക്വയര്‍
യൂനിറ്റ് 5
രാവിലെ 9.30 മുതല്‍ 11 വരെ : ലേബര്‍ കോളനി ഡിവിഷന്‍ 45
ഉച്ചയ്ക്ക് 11.30 മുതല്‍ 1 വരെ : ചങ്ങപ്പുഴ പാര്‍ക്ക്
വൈകു. 2 മുതല്‍ 4 വരെ : പാടിവട്ടം സ്‌കൂള്‍
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി കേസ് പരിഗണിക്കുന്നത് മേയ് 27ലേക്ക് മാറ്റി; ഇനി...
21 April 2025 6:08 PM GMTരാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില് നിന്നു...
21 April 2025 5:38 PM GMTസൂപ്പര് കപ്പ്; ഗോകുലം കേരള പുറത്ത്; എഫ് സി ഗോവ ക്വാര്ട്ടറില്
21 April 2025 5:18 PM GMTവിവാഹ ചടങ്ങില് നവദമ്പതികള്ക്ക് 'നീല ഡ്രം' സമ്മാനിച്ച്...
21 April 2025 5:09 PM GMTബംഗളൂരുവില് വ്യോമസേന ഉദ്യോഗസ്ഥനെയും ഭാര്യയേയും റോഡിലിട്ട്...
21 April 2025 4:53 PM GMTടെനി ജോപ്പന്റെ കാറിടിച്ച് യുവാവ് മരിച്ചു; ജോപ്പന് മദ്യലഹരിയില്...
21 April 2025 4:44 PM GMT