Latest News

ഗസയില്‍ നടക്കുന്നത് വംശഹത്യ തന്നെ; ഇസ്രായേലിൽ നിന്ന് അംബാസഡറെ പിൻവലിച്ച് ബ്രസീൽ

ഗസയില്‍  നടക്കുന്നത് വംശഹത്യ തന്നെ; ഇസ്രായേലിൽ നിന്ന് അംബാസഡറെ പിൻവലിച്ച് ബ്രസീൽ
X

സാവോപോളോ: ഇസ്രായേലില്‍ നിന്ന് അംബാസഡറെ പിന്‍വലിച്ച് ബ്രസീല്‍. ഗസ വിഷയത്തില്‍ ബ്രസീലും ഇസ്രായേലും തമ്മിലുള്ള ബന്ധം മാസങ്ങളായി വഷളായിക്കൊണ്ടിരിക്കുകയാണ്. ഗസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ ആരോപിച്ചിരുന്നു. രണ്ടാംലോക യുദ്ധത്തില്‍ ഹിറ്റ്‌ലര്‍ എന്താണോ ജൂതന്‍മാരോട് ചെയ്തത്. അതുതന്നെയാണ് ഇസ്രായേല്‍ ഗസയില്‍ ഫലസ്തീനികളോട് ചെയ്യുന്നത്. ഹോളോകോസ്റ്റ് പോലെ സമാനതകളില്ലാത്ത ആക്രമണമാണ് ഫലസ്തീന്‍ ജനതയോട് ഇസ്രായേല്‍ കാണിക്കുന്നതെന്നും ലുല ഡ സില്‍വ വിമര്‍ശിച്ചു. തുടര്‍ന്ന് ഇസ്രായേല്‍ വിദേശമന്ത്രാലയം ബ്രസീല്‍ അംബാസഡര്‍ ഫെഡറിക്കോ മേയറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.

അതിനു പിന്നാലെയാണ് ബ്രസീല്‍ അംബാസഡറെ പിന്‍വലിച്ചത്. നടപടിയില്‍ ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള അന്താരാഷ്ട്ര ആഹ്വാനത്തെ ലുല ഡ സില്‍വ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച നോര്‍വേ, അയര്‍ലന്‍ഡ്, സ്‌പെയിന്‍ രാജ്യങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ഇസ്രായേലിലെ സേവനം അവസാനിപ്പിച്ച ഫെഡറികോ മേയര്‍ ഇനിമുതല്‍ ഐക്യരാഷ്ട്ര സഭയില്‍ ബ്രസീലിന്റെ പെര്‍മനന്റ് മിഷനിലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലും പ്രവര്‍ത്തിക്കും.

ഗസയിലെ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിയില്‍ 36000 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 81000ത്തിലേറെ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒക്ടോബര്‍ ഏഴിന് ഇസ്രായേലിലേക്ക് ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ 1139 പേരും കൊല്ലപ്പെട്ടു. നിരവധി ഇസ്രായേല്‍ പൗരന്‍മാരെ ഹമാസ് ബന്ദിയാക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it