- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ പാര്‍ട്ടി നേതാവിന്റെ വീട് തകര്‍ത്തു: മുസ്‌ലിം വംശഹത്യയ്ക്ക് വേണ്ടി യോഗി കലാപത്തിന് ശ്രമിക്കുന്നുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
രാജ്യത്ത് സമാനതകളില്ലാത്ത വിധം മുസ്‌ലിം സമൂഹത്തിനെതിരെ മനുഷ്യവകാശ ലംഘനം നടക്കുമ്പോഴും ഭരണകൂടത്തിനെതിരെ നിശബ്ദരായിരിക്കുന്ന ഇതര രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനം ഞെട്ടിപ്പിക്കുന്നത്
തിരുവനന്തപുരം: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രവര്‍ത്തക സമിതി അംഗം ജാവേദ് മുഹമ്മദിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തതിലൂടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്‌ലിം വംശഹത്യയ്ക്ക് വേണ്ടിയുള്ള കലാപത്തിന് ശ്രമിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറി അഫ്രീന്‍ ഫാത്തിമയുടെ പിതാവായ ജാവേദ് മുഹമ്മദ് രാജ്യത്ത് ഹിന്ദുത്വ പ്രതിനിധികളായ നുപുര്‍ ശര്‍മയും നവീന്‍ ജിന്‍ഡാലും നടത്തിയ പ്രവാചക വിദ്വേഷത്തിനെതിരെ ശക്തമായ ജനാധിപത്യ പോരാട്ടത്തിന് നേതൃത്വം നല്‍കിയ നേതാവാണ്. പ്രവാചകനിന്ദയിലൂടെ അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ ഇന്ത്യയെ അപമാനിച്ച മോദിസര്‍ക്കാര്‍ കൂടുതല്‍ മുസ്‌ലിം വിരുദ്ധതയിലേക്ക് നീങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരെ കൊന്നു തള്ളുകയും അറസ്റ്റുചെയ്യുകയും ചെയ്യുന്നത്. മുസ്‌ലിം സമൂഹത്തെ നശിപ്പിക്കുന്നതിനുള്ള ആര്‍എസ്എസിന്റെ നിഗൂഢ പദ്ധതിക്ക് കളമൊരുക്കുന്നതിനാണ് യുപിയില്‍ യോഗി പോലിസ് ശ്രമിക്കുന്നത്. രാജ്യത്ത് സമാനതകളില്ലാത്ത വിധം മുസ്‌ലിം സമൂഹത്തിനെതിരെ മനുഷ്യവകാശ ലംഘനം നടക്കുമ്പോഴും ഭരണകൂടത്തിനെതിരെ നിശബ്ദരായിരിക്കുന്ന ഇതര രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനം ഞെട്ടിപ്പിക്കുന്നതാണ്.
രാജ്യത്ത് വംശീയ ധ്രുവീകണത്തിന് എല്ലാവിധ ഒത്താശയും ചെയ്തുകൊടുക്കുന്ന ഭരണകൂടം അതിനെതിരെ ഉയരുന്ന ജനാധിപത്യ പോരാട്ടങ്ങളെ ഭീതിയോടെയാണ് സമീപിക്കുന്നത്. പൗരത്വ പ്രക്ഷോഭത്തിലും കര്‍ഷക പോരാട്ടത്തിലും മുട്ടുമടക്കേണ്ടി വന്ന കേന്ദ്ര ഭരണകൂടം പ്രവാചക നിന്ദക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ കൊന്നു തള്ളുക എന്ന ക്രൂരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പ്രവാചക നിന്ദക്കെതിരെ പോരാടിയ രണ്ടുപേരെ കഴിഞ്ഞദിവസം പ്രതിഷേധാര്‍ഹമാണ്. ഭരണഘടനാവിരുദ്ധവും ഏകാധിപത്യവും മുന്‍നിര്‍ത്തി ജനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഭരണകൂട ഫാഷിസ്റ്റുകള്‍ക്കെതിരെ ശക്തമായ ജനാധിപത്യ പോരാട്ടങ്ങള്‍ ഉയര്‍ന്നു വരണമെന്ന് അദ്ദേഹം വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.
RELATED STORIES
കോണ്‍ഗ്രസിനെ ഇന്‍ഡ്യ സഖ്യത്തില്‍ നിന്നു പുറത്താക്കാന്‍...
26 Dec 2024 10:44 AM GMTമകന് ട്രാന്‍സ്ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം; മാതാപിതാക്കള്‍...
26 Dec 2024 10:00 AM GMTനന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി;...
26 Dec 2024 9:41 AM GMTതൊഴില്‍ അന്വേഷിക്കുന്ന യുവാക്കളെ മോദി ഭരണകൂടം അടിച്ചമര്‍ത്തുന്നു:...
26 Dec 2024 9:26 AM GMTക്രമസമാധാനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാല്ല:...
26 Dec 2024 9:04 AM GMTഉത്തര്‍പ്രദേശില്‍ ബലാത്സംഗം എതിര്‍ത്ത എട്ടുവയസുകാരിയെ കല്ലുകൊണ്ട്...
26 Dec 2024 8:02 AM GMT