Latest News

സ്വര്‍ണമാല മോഷ്ടിച്ച് ബൈക്കില്‍ വരവേ അപകടം; യുവാവ് മരിച്ചു

കഠിനംകുളം സ്വദേശി സജാദ് എന്നയാളാണ് മരിച്ചതെന്നാണ് വിവരം

സ്വര്‍ണമാല മോഷ്ടിച്ച് ബൈക്കില്‍ വരവേ അപകടം; യുവാവ് മരിച്ചു
X

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍നിന്ന് സ്വര്‍ണമാല മോഷ്ടിച്ച് കടക്കുന്നതിനിടെ തിരുവനന്തപുരത്തു വച്ച് യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കഠിനംകുളം സ്വദേശി സജാദ് എന്നയാളാണ് മരിച്ചതെന്നാണ് വിവരം. തക്കലയില്‍നിന്ന് ഒരു സ്ത്രീയുടെ 11 പവന്‍ വരുന്ന മാല മോഷ്ടിച്ച് വരുമ്പോഴാണ് അപകടമെന്ന് പോലിസ് പറയുന്നു. ഒപ്പമുണ്ടായിരുന്ന അമല്‍ എന്നയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ആറരയോടെയാണ് അപകടം.

നരുവാമൂട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പള്ളിച്ചല്‍ പാരൂര്‍ക്കുഴി ദേശീയ പാതയിലാണ് ബൈക്ക് ഡിവൈഡറില്‍ത്തട്ടി മറിഞ്ഞ് അപകടമുണ്ടായത്. ബൈക്കിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ബൈക്കില്‍നിന്ന് തെറിച്ചുവീണ രണ്ടുപേരെയും ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും സജാദിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലുള്ള അമല്‍ കോട്ടയം പാലാ സ്വദേശിയാണെന്നാണ് സൂചന.

സജാദും അമലും ചേര്‍ന്ന് ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് തക്കലയില്‍നിന്ന് ഒരു സ്ത്രീയുടെ കഴുത്തില്‍ കിടന്ന 11 പവന്‍ വരുന്ന മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. ഇതുമായി തിരുവനന്തപുരം ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പൊട്ടിച്ചെടുത്ത മാല അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അമലിന്റെ കയ്യില്‍നിന്ന് കണ്ടെടുത്തു.

Next Story

RELATED STORIES

Share it