Latest News

സ്വകാര്യ ബസ് സമരം: സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണമെന്ന് കൃഷ്ണന്‍ എരഞ്ഞിക്കല്‍

സാധാരണക്കാരുടെ മക്കള്‍ സ്‌കൂളിലെത്താന്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് സ്വകാര്യ ബസ്സിനെയാണെന്നിരിക്കേ സമരത്തിനായി പരീക്ഷാസമയം തന്നെ തിരഞ്ഞെടുത്ത ബസ് ഉടമകളുടെ നടപടി മനുഷ്യത്വ വിരുദ്ധമാണ്

സ്വകാര്യ ബസ് സമരം: സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണമെന്ന് കൃഷ്ണന്‍ എരഞ്ഞിക്കല്‍
X

തിരുവനന്തപുരം: വാര്‍ഷിക പരീക്ഷയെഴുതേണ്ട ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ പെരുവഴിയിലാക്കുന്ന സ്വകാര്യ ബസ് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ രോഗികളും തൊഴിലാളികളും ഉള്‍പ്പെടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

സമരക്കാരുമായി ചര്‍ച്ച നടത്താന്‍ എല്‍ഡിഎഫ് യോഗം കഴിയട്ടെ എന്ന മന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സാധാരണക്കാരുടെ മക്കള്‍ സ്‌കൂളിലെത്താന്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് സ്വകാര്യ ബസ്സിനെയാണെന്നിരിക്കേ സമരത്തിനായി പരീക്ഷാസമയം തന്നെ തിരഞ്ഞെടുത്ത ബസ് ഉടമകളുടെ നടപടി മനുഷ്യത്വ വിരുദ്ധമാണ്. ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിക്കുന്നതോടെ സാധാരണക്കാര്‍ക്ക് അടിയന്തര യാത്രകള്‍ക്കു പോലും ബദല്‍ മാര്‍ഗങ്ങള്‍ അവലംബിക്കാനാവുന്നില്ല. യാത്രാക്ലേശം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തുമെന്ന പ്രഖ്യാപനം മന്ത്രിയുടെ പാഴ് വാക്ക് മാത്രമാണ്. ചില നഗരങ്ങളില്‍ ഒഴിച്ചാല്‍ ജനവാസ കേന്ദ്രങ്ങളിലോ ഗ്രാമപ്രദേശങ്ങളിലോ കെഎസ്ആര്‍ടിസി സര്‍വീസ് വിരളമാണ്. സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ സ്ഥിതി രൂക്ഷമാണ്. സര്‍ക്കാരിന്റെ ദുശ്ശാഠ്യമാണ് ഇപ്പോഴത്തെ യാത്രാപ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ഭാവിയെ കണക്കിലെടുത്ത് സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്നും കൃഷ്ണന്‍ എരഞ്ഞിക്കല്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it