- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ ഭേദഗതി നിയമം: കേസുകള്‍ പിന്‍വലിച്ച് മുഖ്യമന്ത്രി വാക്ക് പാലിക്കണമെന്ന് പി അബ്ദുല്‍ മജീദ് ഫൈസി
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഫെബ്രുവരിയിലാണ് പൗരത്വ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍, ആറുമാസം പിന്നിട്ടപ്പോള്‍ 835 കേസുകളില്‍ കേവലം രണ്ടെണ്ണം മാത്രമാണ് പിന്‍വലിച്ചിരിക്കുന്നത്.
തിരുവനന്തപുരം: പൗരത്വ മാനദണ്ഡം മതാടിസ്ഥാനത്തിലാക്കിയ പൗരത്വ നിയമത്തിനെതിരേ സംസ്ഥാനത്ത് നടന്ന സമരങ്ങളില്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്ക് പാലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഫെബ്രുവരിയിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ ആറുമാസം പിന്നിട്ടപ്പോള്‍ 835 കേസുകളില്‍ കേവലം രണ്ടെണ്ണം മാത്രമാണ് പിന്‍വലിച്ചിരിക്കുന്നത്. ഇത് തികഞ്ഞ വഞ്ചനയാണ്. ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തില്‍ സംഘപരിവാര സംഘടനകള്‍ നടത്തിയ അക്രമത്തിനെതിരേ രജസിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ ഇടതു സര്‍ക്കാര്‍ നടത്തിയ നീക്കത്തെ ബാലന്‍സ് ചെയ്യുന്നതിനാണ് പൗരത്വ സംരക്ഷണ പ്രക്ഷോഭകര്‍ക്കെതിരായ കേസുകളും പിന്‍വിലക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതെന്ന് അന്നു തന്നെ വിമര്‍ശമുയര്‍ന്നിരുന്നു.
കൂടാതെ സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പിച്ച് അധികാരം പിടിക്കുന്നതിനുള്ള ചെപ്പടിവിദ്യായിരുന്നു ഈ പ്രഖ്യാപനം. പൗരത്വ സംരക്ഷണ സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചതായി ഭരണകക്ഷി എംഎല്‍എമാര്‍ പല തവണ ചാനല്‍ ചര്‍ച്ചകളില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറുക്കോളി മെയ്തീന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ ഇക്കാര്യം വ്യക്തമാക്കിയതോടെയാണ് ഇതുസംബന്ധിച്ച കള്ളക്കളി പുറത്തുവന്നിരിക്കുന്നത്. ഇടതു സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ധാര്‍മികതയുണ്ടെങ്കില്‍ പ്രഖ്യാപനം നടപ്പാക്കി സത്യസന്ധത കാണിക്കണമെന്നും പി അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു.
RELATED STORIES
ജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMT