Latest News

സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടറായി എജി ഒലീനയെ നിയമിച്ചു

തൃപ്പൂണിത്തുറ പൈതൃക പഠനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ജനറലായി ഡോ. എംആര്‍ രാഘവ വാര്യര്‍ക്ക് പുനര്‍നിയമനം നല്‍കും

സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടറായി എജി ഒലീനയെ നിയമിച്ചു
X

തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടറായി എജി ഒലീനയെ നിയമിക്കാന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഒലീനയെ സാക്ഷരതാ മിഷന്‍ ഡയറക്ടറാക്കാന്‍ തീരുമാനിച്ചത്. സാക്ഷതാ മിഷന്‍ ഡയറക്ടറായിരുന്ന ഡോ. പിഎസ് ശ്രീകല ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് മാറിയ സാഹചര്യത്തിലാണ് ഒലീനയെ നിയമിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കുന്നുകുഴി വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് ടിക്കറ്റില്‍ മല്‍സരിച്ചിരുന്നുവെങ്കിലും ഒലീന പരാജയപ്പെട്ടു.

തൃപ്പൂണിത്തുറ പൈതൃക പഠനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ജനറലായി ഡോ. എം.ആര്‍. രാഘവ വാര്യര്‍ക്ക് പുനര്‍നിയമനം നല്‍കും.

ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും മാനേജിംഗ് ഡയറക്ടറുമായി ജോണ്‍ സെബാസ്റ്റ്യനെ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കും.

ഹൈക്കോടതി ഗവ. പ്ലീഡറായി എറണാകുളം കുമ്പളം സ്വദേശി എം. രാജീവിനെ നിയമിക്കാന്‍ തീരുമാനിച്ചു.

കോട്ടയം ജില്ലാ ഗവ. പ്ലീഡര്‍ & പബ്ലിക്ക് പ്രോസിക്യൂട്ടറായി ആര്‍പ്പൂക്കര സ്വദേശി സണ്ണി ജോര്‍ജ്ജ് ചാത്തുക്കുളത്തെ നിയമിക്കും.

Next Story

RELATED STORIES

Share it