- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗാന്ധിവധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സവര്‍ക്കറുടെ ജയന്തി ആഘോഷിച്ച് കനറാ ബാങ്ക്
കോഴിക്കോട്; ഗാന്ധി വധത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളും ഹിന്ദുത്വരാഷ്ട്രീയത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും തുടക്കക്കാരിലൊരാളുമായ വി ഡി സവര്‍ക്കറുടെ ജയന്തി ആഘോഷിച്ച് കനറാ ബാങ്ക്. രാജ്യത്തെ പ്രമുഖ വിപ്ലവകാരികളും ഇന്ത്യന്‍ ദേശീയതുടെ ദീപസ്തംഭങ്ങളുമായ നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് തുടങ്ങിയ ഫേസ് ബുക്ക് പോസ്റ്റിലാണ് കനറാ ബാങ്ക് സവര്‍ക്കറുടെ ചിത്രമുപയോഗിച്ച് പരസ്യം ചെയ്തിരിക്കുന്നത്.
മഹാത്മാഗാന്ധി വധക്കേസില്‍ സവര്‍ക്കറെ ഗൂഢാലോചനക്കുറ്റം ചുമത്തില്‍ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. ഇതേ കേസില്‍ പ്രതികളായ നാഥുറാം ഗോഡ്‌സെയേയും നാരായണ്‍ ആപ്‌തെയും 1949 നവംബര്‍ 15ന് അംബാല ജയിലില്‍ തൂക്കിക്കൊന്നു. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി വധശിക്ഷയ്ക്ക് വിധേയരായത് ഇവരാണ്.
സവര്‍ക്കറുടെ ചിത്രം ഉപയോഗിച്ചതിനെതിരേ സാമൂഹികമാധ്യമങ്ങളിലും കനറാബാങ്കിന്റെ ലൈക്ക് പേജിലും പ്രതിഷേധം ഇരമ്പുകയാണ്.
കനറാ ബാങ്ക് ഷൂ നക്കാനുള്ള പുറപ്പാടിലാണെന്നാണ് ബഷീര്‍ മെഡിയേരിയെന്ന അക്കൗണ്ട് എഴുതിയത്. മറ്റുള്ളവരുടെ പേരുകള്‍ക്കൊപ്പം സവര്‍ക്കറുടെ ചിത്രം ഉപയോഗിക്കുന്നതിന്റെ യുക്തിയെന്താണെന്ന് മറ്റൊരാള്‍ ചോദിച്ചു. നിരവധി പേര്‍ ഷൂവിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്.
ജയില്‍ മോചിതനാവാന്‍ വേണ്ടി സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്ത ചരിത്രമാണ് മിക്കവരും ചൂണ്ടിക്കാട്ടുന്നത്.
ആന്തമാനില്‍ വച്ച് അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ കൊലപ്പെടുത്തുകയായിരുന്നെങ്കില്‍ അദ്ദേഹത്തെ നായകനെന്ന് വിളിക്കാമായിരുന്നെന്നും പകരം അദ്ദേഹം 83ാം വയസ്സില്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും നൗഷാദ് എന്ന ഐഡി അഭിപ്രായപ്പെടുന്നു. കൂട്ടത്തില്‍ അദ്ദേഹം എഴുതിയ മൂന്ന് പേജ് മാപ്പപേക്ഷയെക്കുറിച്ചും സൂചനയുണ്ട്.
ദക്ഷിണ കന്നഡയില്‍ 1906ലാണ് കനറാ ബാങ്കിന് തുടക്കം കുറിച്ചത്. ഗൗഡസാരസ്വ ബ്രാഹ്മണനായ അമ്മേമ്പല്‍ സുബ്ബ റാവു പൈയാണ് ബാങ്ക് സ്ഥാപിച്ചത്. കനറ ഹിന്ദു പെര്‍മെനന്റ് ഫണ്ട് എന്നായിരുന്നു ആദ്യ പേര്. അതാണ് പിന്നീട് 1910ല്‍ കനറാ ബാങ്കായി മാറിയത്.
RELATED STORIES
ക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT