Latest News

നോര്‍ക്ക പുനരധിവാസ പദ്ധതിയില്‍ കാനറ ബാങ്കും പങ്കാളി

നോര്‍ക്ക പുനരധിവാസ പദ്ധതിയില്‍ കാനറ  ബാങ്കും പങ്കാളി
X

തിരുവനന്തപുരം: പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്‌സ്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രമന്റ്‌സ് (എന്‍ഡിപിആര്‍ഇഎം) പ്രകാരം വായ്പ നല്‍കുന്നതിന് നോര്‍ക്ക റൂട്ട്‌സുമായി കാനറാ ബാങ്കും ധാരണാപത്രം ഒപ്പുവച്ചു. നിലവില്‍ പദ്ധതിയുമായി സഹകരിക്കുന്ന 17 ധനകാര്യ സ്ഥാപനങ്ങളുടെ5, 832 ശാഖകളിലുടെ ഇനി മുതല്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് വായ്പ ലഭിക്കും. കേരള ബാങ്കും ഇക്കഴിഞ്ഞ ആഴ്ച പദ്ധയില്‍ പങ്കുചേര്‍ന്നിരുന്നു. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സംരംഭകരാകാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.

30 ലക്ഷം രൂപ വരെ ചെലവുള്ള പദ്ധതികള്‍ക്ക്15 ശതമാനം വരെ മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷംരൂപ വരെ) കൃത്യമായ തിരിച്ചടവിന് ആദ്യ നാല് വര്‍ഷം 3 ശതമാനം പലിശ സബ്‌സിഡിയും നോര്‍ക്ക നല്‍കും.

എന്‍ഡിപിആര്‍ഇഎം പദ്ധതിയിലൂടെ 2019-20 സാമ്പത്തിക വര്‍ഷം 1,043 പേര്‍ക്കായി 53.43 കോടി രൂപ വായ്പ നല്‍കിയിരുന്നു. ഇതില്‍ മൂലധന, പലിശ സബ്‌സിഡി ഇനത്തിലും സംരംഭകത്വ പരിശീലനത്തിനുമായി 15 കോടി രൂപ നോര്‍ക്ക ചെലവഴിച്ചു.

വിശദ വിവരം www.norkaroots.org യിലും ടോള്‍ ഫ്രീ നമ്പരുകളായ 18004253939(ഇന്ത്യയില്‍ നിന്നും), 00918802012345 ( വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.

Next Story

RELATED STORIES

Share it