Latest News

കേന്ദ്രസര്‍ക്കാര്‍ മലയാളികളുടെ അഭിമാനബോധത്തെ ചോദ്യംചെയ്യുന്നു: കെ രാജന്‍

ദുരന്തസമയത്തെ രക്ഷാപ്രവര്‍ത്തനത്തിന് ചെലവായ തുക ആവശ്യപ്പെട്ട് പണം ചോദിച്ച കേന്ദ്രസര്‍ക്കാര്‍ മലയാളികളുടെ അഭിമാനബോധത്തെ ചോദ്യംചെയ്യുകയാണെന്ന് റവന്യൂമന്ത്രി കെ രാജന്‍

കേന്ദ്രസര്‍ക്കാര്‍ മലയാളികളുടെ അഭിമാനബോധത്തെ ചോദ്യംചെയ്യുന്നു: കെ രാജന്‍
X

തൃശൂര്‍: ദുരന്തസമയത്തെ രക്ഷാപ്രവര്‍ത്തനത്തിന് ചെലവായ തുക ആവശ്യപ്പെട്ട് പണം ചോദിച്ച കേന്ദ്രസര്‍ക്കാര്‍ മലയാളികളുടെ അഭിമാനബോധത്തെ ചോദ്യംചെയ്യുകയാണെന്ന് റവന്യൂമന്ത്രി കെ രാജന്‍. കേരളം ഇന്ത്യയുടെ ഭാഗമല്ലായെന്ന് കേന്ദ്രം കണക്കാക്കുന്നുണ്ടോയെന്നും കേന്ദ്രത്തിന്റേത് ജനാധിപത്യ വിരുദ്ധ സമീപനമാണെന്നും മന്ത്രി പറഞ്ഞു. എയര്‍ലിഫ്റ്റിങിന്റെ പണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുമെന്നും എന്നാല്‍ പണം എവിടെ നിന്നാണ് നല്‍കുകയെന്നും മന്ത്രി ചോദിച്ചു.

ഇന്നലെയാണ് രക്ഷാപ്രവര്‍ത്തനത്തിന് ചിലവായ തുക ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് അയച്ച കത്ത് പുറത്തു വന്നത്. എയര്‍ലിഫ്റ്റിന് ചെലവായ 132 കോടി തിരിച്ചടക്കണമെന്നാണ് പ്രതിരോധ മന്ത്രാലയം കത്തില്‍ പറഞ്ഞത്.

കേരളത്തിന്റെ നിലപാട് കോടതിയെ അറിയിക്കുമെന്നും ഏത് ഘട്ടത്തെയും നേരിടാന്‍ കേരളം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കേരളം സഹായം ആവശ്യപ്പെടുന്നത് കേരളത്തിന്റെ അവകാശമാണെന്നും അതുകൊണ്ടാണ് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസേനയുടെ ഭാഗമായി നല്‍കിയ സേവനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ആ തുക സഹായത്തില്‍ നിന്ന് വെട്ടിക്കുറക്കണമെങ്കില്‍ ചര്‍ച്ചയാകാമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it