Latest News

ജനാധിപത്യവും പാര്‍ലമെന്ററി പ്രവര്‍ത്തനവും പ്രചരിപ്പിക്കാന്‍ സന്‍സദ് ടിവിയുമായി കേന്ദ്ര സര്‍ക്കാര്‍

ജനാധിപത്യവും പാര്‍ലമെന്ററി പ്രവര്‍ത്തനവും പ്രചരിപ്പിക്കാന്‍ സന്‍സദ് ടിവിയുമായി കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയും ചേര്‍ന്ന് സന്‍സദ് ടിവി ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര ജനാധിപത്യ ദിനത്തിലാണ് സന്‍സദ് ടിവിയുടെ ഉദ്ഘാടനച്ചടങ്ങും സംഘടിപ്പിച്ചത്.

ലോക്് സഭാ ടിവി, രാജ്യസഭാ ടി വി തുടങ്ങി രണ്ട് ചാനലുകള്‍ക്കു പുറമെ മൂന്നാമത് ചാനലായാണ് സന്‍സദ് ടിവിക്ക് രൂപം നല്‍കിയിരിക്കുന്നത്.

24 മണിക്കൂറും പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്ന ചാനലായാണ് സന്‍സദ് ടിവി ആസൂത്രണം ചെയ്തിട്ടുള്ളത്.

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചും പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള പരിപാടികളാണ് സന്‍സദ് ടിവി പ്രക്ഷേപണം ചെയ്യുക.

ലോക് സഭാ ടിവിയെയും രാജ്യസഭാ ടിവിയെയും സംയോജിപ്പിക്കാന്‍ 2021 ഫെബ്രുവരിയില്‍ തീരുമാനമെടുത്തിരുന്നു. രവി കപൂര്‍ എന്ന വിരമിച്ച ഐഎഎസ്സുകാരനെ സിഇഒയായും നിയമിച്ചു.

ഇന്ത്യയുടെ ചരിത്രം, ഇന്ത്യയുടെ സംസ്‌കാരം, സര്‍ക്കാര്‍ നയം, ജനാധിപത്യ സ്ഥാപനങ്ങള്‍, പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരിപാടികളാണ് സന്‍സദ് ടിവിയിലൂടെ അവതരിപ്പിക്കുക.

Next Story

RELATED STORIES

Share it