- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് സന്ദര്‍ശിച്ച് കേന്ദ്ര പഞ്ചായത്തീരാജ് സെക്രട്ടറി
തൃശൂര്‍: മുള്ളൂര്‍ക്കര ഗ്രാമപ്പഞ്ചായത്ത് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറി സുനില്‍കുമാര്‍. പഞ്ചായത്തിലെ വയോജന പാര്‍ക്ക്, ജനകീയ ഹോട്ടല്‍ എന്നിവ സന്ദര്‍ശിക്കുകയും ഭരണസമിതി അംഗങ്ങളുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു.
ഭാവിയില്‍ കുടുംബശ്രീ കാന്റീന്‍ വിപുലീകരിച്ച് സ്‌കൂളുകളിലേക്കുള്ള ഉച്ചഭക്ഷണവും കാന്റീന്‍ വഴി വിതരണം ചെയ്യുന്നതിന് നടപടി ഉണ്ടാകണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ദേശീയ അടിസ്ഥാനത്തില്‍ നടക്കുന്ന പഞ്ചായത്തിരാജ് യോഗങ്ങളിലെല്ലാം പ്രദര്‍ശിപ്പിക്കുന്നതിന് മുള്ളൂര്‍ക്കരയുടെ പ്രവര്‍ത്തനങ്ങളുടെ ടെലിഫിലിം നിര്‍മ്മിച്ച് സമര്‍പ്പിക്കുന്നതിന് ഭരണസമിതിയോട് നിര്‍ദ്ദേശിച്ചു.
പഞ്ചായത്ത് സെക്രട്ടറി കെ എ അന്‍സാര്‍ അഹമ്മദ് പദ്ധതി വിശദീകരണവും സംശയങ്ങള്‍ക്കുള്ള മറുപടിയും നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത്, വൈസ് പ്രസിഡന്റ് ബി കെ തങ്കപ്പന്‍, മറ്റ് അംഗങ്ങള്‍, സെക്രട്ടറി കെ എ അന്‍സാര്‍ അഹമ്മദ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. സംസ്ഥാന പഞ്ചായത്ത് ഡയറക്ടര്‍ എച്ച് ദിനേശ്, കില ഡെപ്യൂട്ടി ഡയറക്ടര്‍ പി എം ഷെഫിക്, തൃശൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ കെ സിദ്ദിഖ് എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
RELATED STORIES
ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിനെ കാണാന്‍ കുടുംബം സൗദിയിലേക്ക്
30 Oct 2024 7:01 AM GMTമുഖ്യമന്ത്രി ഖലീഫ ഭരണത്തെ അധിക്ഷേപിച്ചിട്ടില്ല: പാലോളി മുഹമ്മദ് കുട്ടി
30 Oct 2024 5:39 AM GMTമഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങള്‍ മരിച്ചു
30 Oct 2024 5:14 AM GMTകുതിച്ച് കുതിച്ച് സ്വര്‍ണം;ഒരു പവന് സ്വര്‍ണാഭരണം വാങ്ങാന്‍ നല്‍കേണ്ടി ...
30 Oct 2024 5:11 AM GMTകൊച്ചിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
30 Oct 2024 4:14 AM GMTഗസ അധിനിവേശം: വെടിനിര്‍ത്തല്‍ ചര്‍ച്ച നടക്കുന്നുണ്ടെന്ന് ഹമാസ്
30 Oct 2024 3:31 AM GMT