Big stories

സിഖ് വിമതരെ വേട്ടയാടുന്നതിന് പിന്നില്‍ അമിത് ഷായെന്ന് കാനഡ

അമിത് ഷായുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അമേരിക്കന്‍ മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റിന് വിവരം നല്‍കിയത് ഡെപ്യുട്ടി വിദേശകാര്യമന്ത്രി ഡേവിഡ് മോറിസണ്‍

സിഖ് വിമതരെ വേട്ടയാടുന്നതിന് പിന്നില്‍ അമിത് ഷായെന്ന് കാനഡ
X

ഒട്ടാവ: രാജ്യത്തെ സിഖ് വിമതരെ വേട്ടയാടുന്നതിന് പിന്നില്‍ ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്ന് കനേഡിയന്‍ പാര്‍ലമെന്റ്. കാനഡയുടെ ഡെപ്യുട്ടി വിദേശകാര്യമന്ത്രി ഡേവിഡ് മോറിസണ്‍ ആണ് ഇക്കാര്യം പാര്‍ലമെന്ററി സമിതിയെ അറിയിച്ചത്. അമിത് ഷായുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അമേരിക്കന്‍ മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റിന് വിവരം നല്‍കിയത് താനാണെന്നും അദ്ദേഹം അറിയിച്ചു.

''മാധ്യമപ്രവര്‍ത്തകന്‍ എന്നെ വിളിച്ചു അമിത് ഷാ ആണോ ആക്രമണങ്ങള്‍ക്ക് പിന്നിലെന്നു ചോദിച്ചു. ഞാന്‍ അത് സ്ഥിരീകരിച്ചു.''-ഡേവിഡ് മോറിസണ്‍ അറിയിച്ചു. കാനഡയിലെ സിഖ് വിമതരെ ആഭ്യന്തര സുരക്ഷാ ഭീഷണിയായാണ് ഇന്ത്യ കാണുന്നത്. പഞ്ചാബിനെ സ്വതന്ത്ര ഖലിസ്താന്‍ ആക്കണമെന്ന് വാദിക്കുന്നവരാണ് വിമതരെന്ന് ഇന്ത്യ ആരോപിക്കുന്നു.

കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിങ് നിജ്ജര്‍ 2023ല്‍ കാനഡയില്‍ ഗുരുദ്വാരക്ക് മുന്നില്‍ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കാനഡ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിരവധി നയതന്ത്രപ്രതിനിധികളെ ഇന്ത്യ പുറത്താക്കിയിരുന്നു. കാനഡയും അതേ നാണയത്തില്‍ തിരിച്ചടിച്ചു.

അതേസമയം, ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഏജന്റായ വികാസ് യാദവിനെതിരേ അമേരിക്കന്‍ പോലിസ് ഏജന്‍സിയായ എഫ്ബിഐ ലുക്ക്ഔട്ട് നോട്ടിസ് ഇറക്കി. അമേരിക്കന്‍ പൗരനും സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ നേതാവുമായ ഗുരുപത്‌വന്ത് സിങ് പന്നുവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസിലാണ് ലുക്ക്ഔട്ട് നോട്ടീസ്. ആരോപണങ്ങളെല്ലാം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്.


ആരാണ് ഖലിസ്താന്‍ വാദികള്‍ ? യുദ്ധ ചരിത്രവും വര്‍ത്തമാനകാല സംഘര്‍ഷവും

Next Story

RELATED STORIES

Share it