Latest News

ഏറ്റവുമധികം കൊവിഡ് കേസുകളുള്ള ജില്ലകളില്‍ സര്‍വേ നടത്തും

ലോക്ക്ഡൗണ്‍ ലഘൂകരിക്കുന്നതും നിയന്ത്രണങ്ങള്‍ നീക്കുന്നതും കണക്കിലെടുത്ത് വരും മാസങ്ങളില്‍ ജില്ല തിരിച്ചുള്ള പദ്ധതി തയ്യാറാക്കാന്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

ഏറ്റവുമധികം കൊവിഡ് കേസുകളുള്ള ജില്ലകളില്‍ സര്‍വേ നടത്തും
X

ന്യൂഡല്‍ഹി: സ്ഥിരീകരിച്ച കൊവിഡ് -19 കേസുകളുടെ എണ്ണം തിങ്കളാഴ്ച 2.5 ലക്ഷം കടന്ന സാഹചര്യത്തില്‍ അസുഖം ഏറ്റവുമധികം റിപോര്‍ട്ട ചെയ്യപ്പെട്ട 38 ജില്ലകളില്‍ വീടുതോറും സര്‍വേ നടത്തണമെന്ന് കേന്ദ്രം ആവര്‍ത്തിച്ചു.ലോക്ക്ഡൗണ്‍ ലഘൂകരിക്കുന്നതും നിയന്ത്രണങ്ങള്‍ നീക്കുന്നതും കണക്കിലെടുത്ത് വരും മാസങ്ങളില്‍ ജില്ല തിരിച്ചുള്ള പദ്ധതി തയ്യാറാക്കാന്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുന്ദന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട്, രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത്, ജമ്മു കശ്മീര്‍, കര്‍ണാടക, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ പങ്കെടുത്തു. കണ്ടയ്ന്‍മെന്റ് സോണുകളില്‍ കൃത്യമായ ആസൂത്രണത്തോടെ പദ്ധതികള്‍ നടപ്പിലാക്കണമെന്നും ക്വാറന്റയ്ന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കി.




Next Story

RELATED STORIES

Share it