Latest News

കൊവിഡ്; കേരളം ഉള്‍പ്പടേയുള്ള എട്ട് സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയച്ച് കേന്ദ്രം

കൊവിഡ്; കേരളം ഉള്‍പ്പടേയുള്ള എട്ട് സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയച്ച് കേന്ദ്രം
X

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടേയുള്ള എട്ട് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക സംഘത്തെ അയച്ച് കേന്ദ്രം കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കര്‍ണാടകം, തമിഴ്‌നാട്,പശ്ചിമബംഗാള്‍, കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലേക്കാണ് വിവിധ മേഖലകളിലെ വിദഗ്ധരടങ്ങിയ ഉന്നതതല സംഘങ്ങളെ കേന്ദ്രം അയച്ചത്. കൊവിഡ് പ്രതിരോധം ലക്ഷ്യമിട്ടുള്ള പൊതുജനാരോഗ്യ നടപടികളില്‍ സഹായിക്കാനും,

മഹാമാരിയെ കുറയ്ക്കാനാവിശ്യ്യമായ പിന്തുണ അതാത് ഭരണകൂടങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള നടപടി

മൂന്നു പേരടങ്ങുന്ന വിദഗ്ധ സംഘത്തിന് ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തല ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കും. സംസ്ഥാന /കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങളും ആയി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍, മേഖലയില്‍ കൊവിഡ് കേസുകളില്‍ അടുത്ത കാലത്തായി ഉണ്ടായ വര്‍ധനയുടെ കാരണങ്ങള്‍ പരിശോധിക്കും. രോഗപ്രതിരോധം ലക്ഷ്യമിട്ട് ആരോഗ്യ അധികൃതരുമായി ചേര്‍ന്ന് ആവശ്യമായ നിയന്ത്രണ നടപടികള്‍ക്കും സംഘങ്ങള്‍ രൂപം നല്‍കും.

രോഗവ്യാപന സാധ്യതകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും, ആര്‍ ടി പി സി ആര്‍ പരിശോധന ഊര്‍ജിതമാക്കണമെന്നും ആരോഗ്യമന്ത്രാലയ സെക്രട്ടറി കത്തില്‍ ആവശ്യപ്പെട്ടു. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആകുന്ന, എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന എല്ലാവര്‍ക്കും ആര്‍ ടി പി സി ആര്‍ പരിശോധന കര്‍ശനമായി നടത്തണമെന്ന് സംസ്ഥാന/ കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട. ആര്‍ടിപിസിആര്‍ പരിശോധന വര്‍ദ്ധിപ്പിക്കാനും ഏറ്റവും കൂടുതല്‍ ബാധിച്ച ജില്ലകളില്‍ കേന്ദ്രീകൃതമായി രണ്ട് തരത്തിലുള്ള പരിശോധനകളും നടത്താനും കേന്ദ്രം ഈ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്ത് നിലവിലുള്ള സജീവമായ കൊവിഡ് കേസുകളില്‍ 75 ശതമാനവും മഹാരാഷ്ട്രയില്‍നും കേരളത്തിനുമാണ്.




Next Story

RELATED STORIES

Share it