Latest News

വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാമെന്ന തീരുമാനം തിരിച്ചടിച്ചു; ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി പദവി റദ്ദാക്കി

വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാമെന്ന തീരുമാനം തിരിച്ചടിച്ചു; ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി പദവി റദ്ദാക്കി
X

കോഴിക്കോട്: ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി പദവി റദ്ദാക്കി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലും എന്ന നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് കെ സുനിലിന്റെ ഓണററി പദവി റദ്ദാക്കിയിരിക്കുന്നത്. വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് പദവി റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞമാസമാണ് ചക്കിട്ടപ്പാറ ഭരണസമിതി നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ തീരുമാനം എടുത്തത്. ഗ്രാമസഭകള്‍ വിളിച്ച് ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. 21 അംഗ ഷൂട്ടേഴ്‌സ് പാനലിന്റെ യോഗവും ചേര്‍ന്നിരുന്നു. ഈ തീരുമാനത്തിനെതിരെ വനംവകുപ്പും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സുനിലിന്റെ പദവി റദ്ദാക്കാന്‍ വനം വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണ് വനംവകുപ്പിന്റെ നിലപാട്.

Next Story

RELATED STORIES

Share it