Football

എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആഴ്സണൽ തേരോട്ടം; റയൽ തകർന്നു

എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആഴ്സണൽ തേരോട്ടം; റയൽ തകർന്നു
X

ലണ്ടൻ: ,

ചൊവ്വാഴ്ച എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന യുവേഫ ചാമ്പ്യസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡിനെ 3-0 ന് പരാജയപ്പെടുത്തി ആഴ്സണൽ. മത്സരത്തിൽ തുടക്കം മുതലേ ഉറച്ച നിയന്ത്രണം നേടിയ ആഴ്സണൽ അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച യൂറോപ്യൻ പ്രകടനങ്ങളിലൊന്നാണ് പുറത്തെടുത്തത്.

റയൽ മാഡ്രിഡ് ഗോൾകീപ്പർ തിബോ കോർട്ടോയിസ് തുടർച്ചയായി മാന്ത്രിക സേവുകൾ നടത്തിയെങ്കിലും മത്സരത്തെ ഫലത്തെ തടഞ്ഞു വെക്കുന്നതിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല, രണ്ടാം പകുതിയിൽ ഡെക്ലാൻ റൈസ് രണ്ട് തകർപ്പൻ ഫ്രീ കിക്കുകൾ നേടി ആഴ്സണൽ വിജയത്തിന് വേഗത പകർന്നു. മൈക്കൽ മെറിനോ മൂന്നാമത്തെ ഗോളും നേടി ആഴ്സണൽ വിജയത്തിന് അടിവരയിട്ടു.

തന്റെ കരിയറിൽ ഇതുവരെ ഒരു ഡയറക്ട് ഫ്രീ കിക്ക് പോലും റൈസ് നേടിയിട്ടില്ല. എന്നാൽ ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം, 12 മിനിറ്റിനുള്ളിൽ രണ്ടുതവണ അദ്ദേഹം ആ നേട്ടം സ്വന്തമാക്കി. 58-ാം മിനിറ്റിൽ 32 വാര അകലെ നിന്ന് റയലിന്റെ നാല് പേരടങ്ങുന്ന മതിലിനെ മറികടന്ന് രണ്ടാം ഗോൾ പിഴവ് കൂടാതെ കൃത്യതയോടെ നേടി. അഞ്ച് മിനിറ്റിനുശേഷം മെറിനോയുടെ സമർത്ഥമായ ആദ്യ ഫിനിഷ് ഹോം ടീമിനെ സ്വപ്നഭൂമിയിലേക്ക് നയിച്ചു.

2009 ന് ശേഷം ഗണ്ണേഴ്‌സ് ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ എത്തിയിട്ടില്ല. അടുത്ത ബുധനാഴ്ച നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യുവിൽ റയൽ മാഡ്രിഡ് ചരിത്രം ആവർത്തിച്ചാൽ ഇത്തവണയും വിധി വെള്ളപടക്കൊപ്പം. അതല്ല, ഇംഗ്ലീഷ് ക്ലബ് തങ്ങളുടെ പ്രകടനം ഒരിക്കൽ കൂടി ആവർത്തിച്ചാൽ ചരിത്രം ഇനി ഗണ്ണേഴ്സിന്റെ പേരിൽ.



Next Story

RELATED STORIES

Share it