- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അറസ്റ്റ് ചെയ്യും മുമ്പ് ഇമാം ചന്ദ്ര ശേഖര്‍ ആസാദ് മുഴക്കിയ മുദ്രാവാക്യം 'ജയ് ഭീം ഇന്‍ശാ അല്ലാഹ്'
രാജ്യം മുഴുവന്‍ പോരാട്ടം തുടരാന്‍ ഇമാം ചന്ദ്ര ശേഖര്‍ ആസാദ് ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്യുന്നതും പോലിസ് നടപടികളും മാധ്യമങ്ങളുടെ കണ്ണില്‍ നിന്ന് മാറിനിന്ന് ചെയ്യാനുള്ള ആസൂത്രണമാണ് നടന്നതെന്ന് റിപോര്‍ട്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികളാണ് ഈ വിവരം പുറത്തുവിട്ടത്- ഇമാം ചന്ദ്രശേഖര്‍ ആസാദ് രാവണിന്റെ അറസ്റ്റ് എന്ന തലക്കെട്ടിലെഴുതിയ എഫ്ബി കുറിപ്പില്‍ ഉമ്മുല്‍ ഫായിസ എഴുതി.
പുലര്‍ച്ചെ തന്നെ പോലിസ് മസ്ജിദിനു പരിസരത്തുള്ള ജനക്കൂട്ടത്തെ അടിച്ചോടിച്ചു. ആ സമയത്ത് മാധ്യമങ്ങളെല്ലാം അന്നത്തെ ജോലി തീര്‍ത്ത് പോയിരുന്നു. അതോടെ മസ്ജിദിനുള്ളിലുള്ളവര്‍ ഒറ്റപ്പെട്ടു. അകത്തുള്ളവരോട് കീഴടങ്ങാന്‍ പോലിസ് ആവശ്യപ്പെട്ടു. തങ്ങള്‍ ശഹാദത്ത് വരിച്ചാലേ രാവനെ അറസ്റ്റ് ചെയ്യാനാവൂ എന്ന് ഉള്ളിലുള്ളവര്‍ പ്രഖ്യാപിച്ചു. മസ്ജിദുനുള്ളില്‍ പോലിസ് കയറിയാലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കി രാവന്‍ അറസ്റ്റ് വരിച്ചു.
രാജ്യം മുഴുവന്‍ പോരാട്ടം തുടരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ അവസാന സന്ദേശം 'ജയ് ഭീം ഇന്‍ശാ
അല്ലാഹ്' എന്നായിരുന്നു. അതും മുഴക്കിയാണ് അദ്ദേഹം പള്ളി വിട്ടത്.
എഫ് ബ പോസ്റ്റില്‍ നിന്ന്
ഇമാം ചന്ദ്രശേഖര്‍ ആസാദ് രാവണിന്റെ അറസ്റ്റ്
പുലര്‍ച്ചെ മൂന്നര വരെ ഉറങ്ങിയില്ല. ചന്ദ്രശേഖറിന്റെ അറസ്റ്റ് അത്രത്തോളം ഉല്‍കണ്ഠ ഉണ്ടാക്കിയിരുന്നു. രാത്രി രണ്ടര ആയപ്പോള്‍ ജമാ മസ്ജിദില്‍ നിന്ന് ജെ എന്‍ യു വിദ്യാര്‍ഥിയായിരുന്ന Siddeeque Rasheed തന്ന മെസേജ് കണ്ടു. വന്‍ പോലീസ് സന്നാഹം ജുമാ മസ്ജിദിനു ചുറ്റുമുള്ള ജനക്കൂട്ടത്തെ അടിച്ചോടിച്ചു.
മാധ്യമങ്ങള്‍ ഉറങ്ങിയ ആ സമയത്ത് നടന്ന അക്രമത്തില്‍ മസ്ജിദിനുള്ളിലുള്ളവര്‍ ഒറ്റപ്പെട്ടു.
പോലീസ് മസ്ജിദ് വളഞ്ഞതിന്റെ കീഴടങ്ങാന്‍ ആവശ്യപ്പെട്ട വീഡിയോ മറ്റൊരു ജെ എന്‍ യു സുഹൃത്ത് Jalees Kodur
നല്‍കിക്കൊണ്ടിരുന്നു.
ചുറ്റും നിന്നവര്‍ തങ്ങളൊക്കെ ശഹാദത്ത് വരിച്ചുകഴിഞ്ഞാല്‍ മാത്രമെ രാവണെ അറസ്റ്റു ചെയ്യൂവെന്ന് പറയുന്നുണ്ടായിരുന്നു.
മസ്ജിദുന്നിള്ളില്‍ പോലീസ് കയറിയാല്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ മനസ്സിലായ രാവണ്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ അറസ്റ്റു വരിക്കാന്‍ തീരുമാനിച്ചു. രാജ്യം മുഴുവന്‍ സമാധാനത്തോടെ ഈ പോരാട്ടം തുടരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. മുസ് ലിംകള്‍ക്ക് രക്തം നല്‍കി ദലിത് സഹോദര രാഷ്ട്രീയം ഈ പോരാട്ടത്തില്‍ ഉറച്ചു നില്‍ക്കുമെന്ന തന്റെ പ്രഖ്യാപനം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു.
അവസാനത്തെ ആ സന്ദേശം നല്‍കി 'ജയ് ഭീം ഇന്‍ഷാ അല്ലാഹ്' എന്ന മുദ്രാവാക്യത്തോടെ അദ്ദേഹം ചരിത്രപ്രസിദ്ധമായ ആ പള്ളിയില്‍ നിന്നിറങ്ങി.
അപ്പോള്‍ കുറെ കാലത്തിനു ശേഷം, ഭരണകൂടത്തിന്റെയും അധീശ വര്‍ഗത്തിന്റെയും കാല്‍ വണങ്ങാത്ത, ഇസ്ലാമിക രാഷ്ട്രീയത്തിന്റെ പരമാധികാര ബോധം ജ്വലിപ്പിച്ച, ആ ഇമാമിനോട് ജമാ മസ്ജിദും വിട പറഞ്ഞു.
അസ്സലാം, നീല്‍സലാം!
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT