- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് രോഗികളുടെ ഫോണ്‍ ചോര്‍ത്തല്‍: ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും
കൊച്ചി: കൊവിഡ് രോഗികളുടെ ടെലഫോണ്‍ വിളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും. കൊവിഡ് രോഗികളുടെയും ക്വാറന്റീനിലുള്ളവരുടെയും സമ്പര്‍ക്ക വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ മറവിലാണ് ഫോണ്‍കോള്‍ വിവരങ്ങള്‍ പോലിസ് ചോര്‍ത്തുന്നത്.
സ്വകാര്യവ്യക്തിയുടെ വിവരങ്ങള്‍ ചോര്‍ത്തുന്ന സര്‍ക്കാരിന്റെ നീക്കം വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും അത് ഭരണഘടനാവിരുദ്ധമാണെന്നും ഹരജിയില്‍ പറയുന്നു. കൊവിഡ് രോഗപ്രതിരോധത്തിന്റെ പേരില്‍ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണ്. സംസ്ഥാനത്തെ ഒരു നിരീക്ഷണ ഭരണകൂടമാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായി പോലിസിനും സേവനദാതാക്കള്‍ക്കും ഫോണ്‍കോളുകള്‍ ചോര്‍ത്താന്‍ അനുമതി നല്‍കരുത്- ഹരജിയില്‍ പറയുന്നു. ചൊവ്വാഴ്ചയാണ് ഹരജി കോടതിയുടെ പരിഗണനയില്‍ വരിക.
രോഗികളുടെ സമ്പര്‍ക്ക വിവരങ്ങള്‍ കണ്ടെത്തി രോഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണ് ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. കൊവിഡ് പോലുള്ള അതീവ ഗുരുതരമായ സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ വേണ്ടിവരുമെന്നാണ് സിപിഎം നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ പറയുന്നത്.
കൊവിഡ് -19 രോഗികളുടെയും ക്വാറന്റീനിലേക്ക് അയച്ചവരുടെയും ടെലഫോണ്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് എ.ഡി.ജി.പി ഇന്റലിജന്‍സ്, എ.ഡി.ജി.പി(ഹെഡ്ക്വാര്‍ട്ടേഴ്‌സ്) എല്ലാ സേവന ദാതാക്കളുമായി ബന്ധപ്പെടുമെന്ന് കഴിഞ്ഞയാഴ്ച കേരള പോലിസ് ഡയറക്ടര്‍ ജനറല്‍ ലോക്‌നാഥ് ബെഹ്റ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. നിരവധി നിയമ വിദഗ്ധരും അവകാശ പ്രവര്‍ത്തകരും ഈ നീക്കത്തെ അപലപിച്ച് രംഗത്തുവരികയുംചെയ്തു.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോകമാസകലം സര്‍ക്കാരുകള്‍ സുരക്ഷാസ്‌റ്റേറ്റായി മാറുകയാണെന്ന ആരോപണങ്ങള്‍ക്കിടയിലാണ് കേരളത്തിലും അതേ ആരോപണങ്ങള്‍ പുറത്തുവന്നിട്ടുള്ളത്.
RELATED STORIES
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMT