Latest News

നിയുക്തരാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

നിയുക്തരാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ചും ജനതയുടെ പരസ്പര സൗഹൃദം കൂടുതല്‍ ദൃഢപ്പെടുത്തിയും പ്രതിബന്ധങ്ങള്‍ തരണം ചെയ്തും രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെയെന്നായിരുന്നു മുഖ്യമന്ത്രി തന്റേ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആശംസിച്ചത്.

''ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി. ദ്രൗപതി മുര്‍മുവിന് ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നു. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ചും ജനതയുടെ പരസ്പര സൗഹൃദം കൂടുതല്‍ ദൃഢപ്പെടുത്തിയും പ്രതിബന്ധങ്ങള്‍ തരണം ചെയ്തും രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു''- മുഖ്യമന്ത്രി എഴുതി.

Next Story

RELATED STORIES

Share it