Latest News

13കാരിക്ക് പീഡനം: ഇന്ത്യന്‍ പുരോഹിതന് യുഎസില്‍ ആറുവര്‍ഷം തടവ്

13കാരിക്ക് പീഡനം: ഇന്ത്യന്‍ പുരോഹിതന് യുഎസില്‍ ആറുവര്‍ഷം തടവ്
X

ന്യൂയോര്‍ക്ക്: 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യക്കാരനായ മുന്‍ റോമന്‍ കാത്തലിക്ക് പാതിരിക്ക് യുഎസില്‍ ആറുവര്‍ഷം തടവ്. തെലങ്കാന സ്വദേശി ജോണ്‍ പ്രവീണ്‍ (38) എന്നയാള്‍ക്കാണ് സൗത്ത് ഡെകോട കോടതി വെള്ളിയാഴ്ച ശിക്ഷവിധിച്ചത്.2018ല്‍ സൗത്ത് ഡെകോടയിലെ റാപിഡ് സിറ്റി ചര്‍ച്ചില്‍ വച്ച് 13 വയസ്സുകാരിയെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്നാണ് ഇയാളുടെ പേരിലുള്ള കുറ്റം.

പ്രവീണിന് ഒരുവര്‍ഷം തടവുശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതെങ്കിലും ചെയ്ത കുറ്റത്തിന് അത്രയും ശിക്ഷ മതിയാവില്ലെന്ന് ജഡ്ജി സ്റ്റീവന്‍ മാന്‍ഡേല്‍ നിരീക്ഷിച്ചു. മൂന്നുവര്‍ഷത്തിനുശേഷമേ ഇയാള്‍ക്ക് പരോളിന് അര്‍ഹതയുള്ളൂ. പ്രവീണ്‍ കുറ്റംസമ്മതിച്ചതിനുപിന്നാലെയാണ് കോടതിവിധി. പെണ്‍കുട്ടിയോടും കുടുംബാംഗങ്ങളോടും മാപ്പുചോദിക്കുന്നുവെന്നും ഇയാള്‍ പറഞ്ഞു.

16വയസ്സിന് താഴെയുള്ള കുട്ടികളുടെ നേരെ ലൈംഗീകാതിക്രമം നടത്തിയാല്‍ പരമാവധി 15വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.

Next Story

RELATED STORIES

Share it