Latest News

മൈക് പോംപിയോ ഉള്‍പ്പടെ 28 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ചൈന വിലക്ക് ഏര്‍പ്പെടുത്തി

മൈക് പോംപിയോ ഉള്‍പ്പടെ 28 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ചൈന വിലക്ക് ഏര്‍പ്പെടുത്തി
X

ബിജിങ്: രാജ്യത്തിന്റെ അഭ്യന്തര കാര്യങ്ങളില്‍ ഗുരുതരമായി ഇടപെട്ടതിന് യുഎസ് മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഉള്‍പ്പെടെ അമേരിക്കയില്‍ നിന്നുള്ള 28 വ്യക്തികള്‍ക്ക് ചൈന ഉപരോധം ഏര്‍പ്പെടുത്തി. ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവായിരുന്ന പീറ്റര്‍ നവാരോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന്‍, കിഴക്കന്‍ ഏഷ്യന്‍, പസഫിക് കാര്യങ്ങളുടെ അസിസ്റ്റന്റ് സെക്രട്ടറി ഡേവിഡ് സ്റ്റില്‍വെല്‍, ആരോഗ്യ സെക്രട്ടറി അലക്‌സ് അസര്‍, യുഎന്‍ പ്രതിനിധി കെല്ലി ക്രാഫ്റ്റ് എന്നിവരും ചൈന വിലക്കിയവരില്‍ ഉള്‍പ്പെടുന്നു.



'ഈ വ്യക്തികളും അവരുടെ അടുത്ത കുടുംബാംഗങ്ങളും ചൈന, ഹോങ്കോംഗ്, മക്കാവോ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നത് വിലക്കിയിരിക്കുന്നു എന്നാണ് ചൈന ഉത്തരവില്‍ പറയുന്നത്. അവരും അവരുമായി ബന്ധപ്പെട്ട കമ്പനികളും സ്ഥാപനങ്ങളും ചൈനയുമായി വ്യാപാരം നടത്തുന്നത് തടയുന്നതായം ചൈന അറിയിച്ചു.


ലോകത്തിലെ രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകളായ യുഎസും ചൈനയും തമ്മിലുള്ള ബന്ധം പതിറ്റാണ്ടുകളായി ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണുള്ളത്. ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് വാഷിംഗ്ടണ്‍ കഴിഞ്ഞ വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയതിനു മറുപടിയായി റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ നിയമസഭാംഗങ്ങള്‍ ഉള്‍പ്പെടെ 11 യുഎസ് പ്രമുഖരെ ചൈന തിരിച്ചും വിലക്കിയിരുന്നു.


ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുയിനിംഗ് പുതിയ യുഎസ് ഭരണകൂടത്തോട് ഉഭയകക്ഷി ബന്ധം വീണ്ടും ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. 'കഴിഞ്ഞ നാല് വര്‍ഷമായി ചൈനയുഎസ് ബന്ധത്തിന് കനത്ത നാശനഷ്ടമുണ്ടായത് ട്രംപ് ഭരണകൂടം ചൈനയെക്കുറിച്ചുള്ള തന്ത്രപരമായ ധാരണയില്‍ അടിസ്ഥാനപരമായ തെറ്റുകള്‍ വരുത്തിയതിനാലാണ്,' ഹുവ പറഞ്ഞു.പുതിയ യുഎസ് ഭരണകൂടം ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റണമെന്നും ചൈനയെ യുക്തിസഹവും വസ്തുനിഷ്ഠവുമായ വെളിച്ചത്തില്‍ വീക്ഷിക്കണമെന്നും ചൈനയുഎസ് ബന്ധങ്ങളെ ആരോഗ്യകരമായ പാതയിലേക്ക് തിരികെ കൊണ്ടുവരാന്‍ പരസ്പര ബഹുമാനം, സമത്വം, പരസ്പര നേട്ടം എന്നിവയുടെ അടിസ്ഥാനത്തില്‍ ചൈനയുമായി പ്രവര്‍ത്തിക്കണമെന്നും കരതുന്നതായി ഹുവ പറഞ്ഞു.

Next Story

RELATED STORIES

Share it