Latest News

ചിന്ത ലേഖനം: 'സിപിഐ വിവാദത്തിനാണ് തയ്യാറെടുക്കുന്നതെങ്കില്‍ അത് നടത്തട്ടെ'; കാനത്തിന് മറുപടിയുമായി കോടിയേരി

വിമര്‍ശിക്കുന്നത് ശരിയോ എന്ന് വിമര്‍ശിക്കുന്നവരാണ് തീരുമാനിക്കേണ്ടത്

ചിന്ത ലേഖനം: സിപിഐ വിവാദത്തിനാണ് തയ്യാറെടുക്കുന്നതെങ്കില്‍ അത് നടത്തട്ടെ;  കാനത്തിന് മറുപടിയുമായി കോടിയേരി
X

തിരുവനന്തപുരം: സിപിഐക്ക് എതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് പാര്‍ട്ടി പ്രസിദ്ധീകരണമായ ചിന്തയില്‍ വന്ന ലേഖനം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചിന്തയില്‍ വന്നത് സിപിഎം എന്ന നിലയില്‍ ഉന്നയിച്ച ആരോപണമല്ലെന്ന് പറഞ്ഞ കോടിയേരി, വായനാക്കാരന്റെ കുറിപ്പ് മാത്രമാണതെന്നും വ്യക്തമാക്കുകയാണ്. എന്നാല്‍ ലേഖനത്തിന്റെ പേരില്‍ സിപിഐ വിവാദത്തിനാണ് തയ്യാറെടുക്കുന്നതെങ്കില്‍ അത് നടത്തട്ടെ എന്നും കാനം രാജേന്ദ്രന്റെ പരാമര്‍ശത്തിന് കോടിയേരി മറുപടി നല്‍കി.

ചിന്തയുടെ ആരോപണങ്ങള്‍ക്ക് നവയുഗത്തില്‍ മറുപടി നല്‍കുമെന്ന കാനത്തിന്റെ പ്രതികരണത്തിന് മറുപടി നല്‍കിയ കോടിയേരി അദ്ദേഹത്തിന് എവിടെ വേണമെങ്കില്‍ എഴുതാമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. വിമര്‍ശിക്കുന്നത് ശരിയോ എന്ന് വിമര്‍ശിക്കുന്നവരാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു ഇടതുപക്ഷത്തെ തിരുത്തല്‍ ശക്തി എന്ന വിശേഷണം സിപിഐ സ്വയം എടുത്തണിയുകയാണ് എന്ന ചിന്തയിലെ വിമര്‍ശനത്തിന് കാനം രാജേന്ദ്രന്‍ നല്‍കിയ മറുപടി. പാര്‍ട്ടികള്‍ തമ്മില്‍ പ്രത്യയശാസ്ത്ര തര്‍ക്കങ്ങള്‍ പാടില്ലെന്നില്ല. ചിന്തയ്ക്ക് നവയുഗം മറുപടി നല്‍കുമെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it