Sub Lead

സിറിയയില്‍ ഇസ്രായേല്‍ അധിനിവേശം തുടരുന്നു; ആറു പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ ഇസ്രായേല്‍ അധിനിവേശം തുടരുന്നു; ആറു പേര്‍ കൊല്ലപ്പെട്ടു
X

ദമസ്‌കസ്: തെക്കന്‍ സിറിയയില്‍ ഇസ്രായേലി സൈന്യം അധിനിവേശം തുടരുന്നു. ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന സിറിയയുടെ ഗോലാന്‍ കുന്നുകള്‍ക്ക് സമീപമുള്ള ക്യുനേത്ര പ്രദേശത്താണ് ടാങ്കുകളുമായി എത്തിയ ഇസ്രായേലി സൈന്യം ആക്രമണം നടത്തിയത്. ആറു പേരാണ് ആക്രമത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലി സൈനികരുടെ വലിയൊരു സംഘമാണ് തെക്കന്‍ ക്യുനെയ്ത്രയിലെ റാഫിദ്, അല്‍ ഇഷ പ്രദേശത്ത് എത്തിയിരിക്കുന്നത്. തെക്കന്‍ സിറിയയിലെ ഇസ്‌ലാമിക പോരാളികള്‍ തങ്ങളെ ആക്രമിച്ചെന്നും അതിന് പകരമായാണ് ആക്രമണം നടത്തുന്നതെന്നും എന്നത്തേയും പോലെ ഇസ്രായേല്‍ അവകാശപ്പെട്ടു. സിറിയയുടെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായേലി വ്യോമസേന ബോംബുകളുമിട്ടു. പാല്‍മിറയിലേയും ഹോംസിലെയും തദ്മൂറിലെയും സിറിയന്‍ സേനയുടെ താവളങ്ങളും ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമിച്ചു.



അസദിന് ശേഷമുള്ള പുതിയ സിറിയയില്‍ തുര്‍ക്കിക്ക് വലിയ സ്വാധീനമുണ്ടെന്നും തുര്‍ക്കിയുമായി ഏറ്റുമുട്ടേണ്ടി വരുമെന്നുമാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കരുതുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നത്. മധ്യ സിറിയയിലെ പാല്‍മിറ പ്രദേശം തുര്‍ക്കിയ്ക്ക് കൈമാറാന്‍ സിറിയന്‍ ഭരണകൂടം ആലോചിക്കുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. അതിന് പകരമായി സിറിയന്‍ സേനക്ക് വേണ്ട ആയുധങ്ങള്‍ തുര്‍ക്കി നല്‍കും. തെക്കന്‍ സിറിയയില്‍ ഇതോടെ നിരവധി സൈനിക ക്യാംപുകള്‍ തുറക്കാമെന്നാണ് സിറിയന്‍ ഭരണകൂടം കണക്കുകൂട്ടുന്നത്. എന്നാല്‍, തെക്കന്‍ സിറിയയില്‍ സിറിയന്‍ സൈന്യമേ പാടില്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്. കൂടാതെ ഈ പ്രദേശത്ത് ധാരാളമായുള്ള ഡ്രൂസ് വിഭാഗത്തെ തങ്ങളുടെ കൂട്ടാമെന്നും ഇസ്രായേല്‍ പദ്ധതിയിടുന്നുണ്ട്. ഇസ്രായേലിലേക്ക് കടക്കാന്‍ ഡ്രൂസ് വിഭാഗക്കാര്‍ക്ക് പ്രത്യേക പാസുകളൊന്നും വേണ്ടെന്ന് കഴിഞ്ഞ ദിവസം ഇസ്രായേല്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

Next Story

RELATED STORIES

Share it