Latest News

'ഡ്രൈവിംഗ് പരിഷ്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഗതാഗത മന്ത്രി പുറത്തിറങ്ങില്ല'; നിലപാട് കടുപ്പിച്ച് സിഐടിയു

ഡ്രൈവിംഗ് പരിഷ്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഗതാഗത മന്ത്രി പുറത്തിറങ്ങില്ല; നിലപാട് കടുപ്പിച്ച് സിഐടിയു
X

തിരുവനന്തപുരം: ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് സിഐടിയു. ഗതാഗത മന്ത്രി പച്ച കള്ളം പറയുകയാണെന്നും ഡ്രൈവിംഗ് പരിഷ്‌ക്കരണ ഉത്തരവ് തിരുത്തിയില്ലെങ്കില്‍ ഗതാഗത മന്ത്രി പുറത്തിറങ്ങിയില്ലെന്ന് സിഐടിയു നേതൃത്വം പ്രതികരിച്ചു. മറ്റ് മന്ത്രിസഭയിലിരുന്ന എക്‌സ്പീരിയന്‍സ് വച്ച് എല്‍ഡിഎഫ് സര്‍ക്കാരില്‍ ഭരിക്കാന്‍ വന്നാല്‍ തിരുത്താന്‍ സിഐടിവുനറിയാമെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്റും സിപിഎം നേതാവുമായ കെകെ ദിവാകരന്‍ പറഞ്ഞു. സിഐടിയു അംഗീകരിച്ച ശേഷമാണ് പുതിയ സര്‍ക്കുലറെന്ന് മന്ത്രി പറയുന്നത് കള്ളമാണെന്നും ടെസ്റ്റിന് ഇന്‍സ്ട്രക്ടര്‍ വേണമെന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും സിഐടിയു ജനറല്‍ സെക്രട്ടറി അനില്‍കുമാറും വ്യക്തമാക്കി.

ഡ്രൈവിംഗ് പരിഷ്‌കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ തുടങ്ങിയ അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡ്രൈവിംഗ് സ്‌കൂള്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്റും സിപിഎം നേതാവുമായ കെകെ ദിവാകരന്‍. ടെസ്റ്റ് നടത്താന്‍ ഇന്‍സ്ട്രക്ടര്‍മാരെ നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നാണ് സിഐടിയു ആവശ്യപ്പെടുന്നത്. രണ്ടര ലക്ഷം പേരാണ് ടെസ്റ്റിന് അപേക്ഷിച്ച് കാത്തിരിക്കുന്നത്. വന്‍കിട മുതലാളിമാര്‍ക്ക് വേണ്ടിയാണ് മന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും സ്വയം തൊഴില്‍ കണ്ടെത്തിയവരെ പട്ടിണിക്കിട്ടുകയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്നും സിഐടിയു നേതൃത്വം കുറ്റപ്പെടുത്തി. ഗണേഷ് മറ്റ് ചില മന്ത്രിസഭയിലും അംഗമായിട്ടുണ്ടാകാം. ആ എക്‌സ്പീരിയന്‍സ് വച്ച് എല്‍ഡിഎഫ് സര്‍ക്കാരില്‍ ഭരിക്കണ്ട. അത് തിരുത്താന്‍ സിഐടിയു അറിയാമെന്നാണ് കെകെ ദിവാകരന്‍ സമര വേദിയില്‍ പറഞ്ഞത്.

Next Story

RELATED STORIES

Share it