- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റേഷന്‍ കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്താന്‍ 'തെളിമ' പദ്ധതി; ആധാര്‍ ബന്ധിപ്പിക്കുന്നത് 2022 ജനുവരിയോടെ പൂര്‍ത്തിയാകും
തിരുവനന്തപുരം: റേഷന്‍കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്തുന്നതിനും ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനും 'തെളിമ' പദ്ധതിയുമായി ഭക്ഷ്യപൊതുവിതരണ വകുപ്പ്. റേഷന്‍കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഡാറ്റാ എന്‍ട്രിയില്‍ ഉണ്ടായ തെറ്റുകള്‍ തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ പദ്ധതിയിലൂടെ സാധിക്കും. കാര്‍ഡ് അംഗങ്ങളുടെ പേര്, ഇനിഷ്യല്‍, മേല്‍വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴില്‍ തുടങ്ങിയ വിവരങ്ങളിലെ തെറ്റുകളും എല്‍.പി.ജി വിവരങ്ങളിലെ തെറ്റുകളും പദ്ധതിയിലൂടെ തിരുത്താം.
എല്ലാ കാര്‍ഡ് അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് 2022 ജനുവരിയോടെ പൂര്‍ത്തിയാക്കുകയാണ് മറ്റൊരു ലക്ഷ്യം. ഇതിനായി എല്ലാ റേഷന്‍കടകള്‍ക്ക് മുമ്പിലും തെളിമ ബോക്സുകള്‍ സ്ഥാപിക്കും. തിരുത്തലിനുള്ള അപേക്ഷകള്‍ ഈ ബോക്സുകളില്‍ നിക്ഷേപിക്കാം. ഡിസംബര്‍ 15 വരെ പൊതുജനങ്ങള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
റേഷന്‍ ഡിപ്പോയില്‍ നിന്നും ലഭിക്കുന്ന ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം, അളവ് തടങ്ങിയ വിവരങ്ങളും ലൈസന്‍സി, സെയില്സ്മാന് എന്നിവരുടെ പെരുമാറ്റം സംബന്ധിച്ചുളള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പൊതുജനങ്ങള്‍ക്ക് അറിയിക്കാവുന്നതാണ്. അതേസമയം റേഷന്‍ കാര്‍ഡ് തരംമാറ്റല്‍, റേഷന്‍കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുളള വരുമാനം, വീടിന്റെ വിസ്തീര്‍ണ്ണം, വാഹനങ്ങളുടെ വിവരം എന്നിവയില്‍ മാറ്റം വരുത്താനുള്ള അപേക്ഷകള്‍ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
RELATED STORIES
കോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTബലാല്‍സംഗ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
22 Nov 2024 5:49 AM GMTസിനിമ സീരിയല്‍ നടനായ അധ്യാപകന് അബ്ദുല്‍ നാസര്‍ പോക്സോ കേസില്‍...
22 Nov 2024 5:25 AM GMTമുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ ഏഴ് പീഡനപരാതികൾ പിൻവലിക്കുമെന്ന്...
22 Nov 2024 5:17 AM GMTഷാഹി ജുമാ മസ്ജിദ് സർവേക്കു ശേഷമുള്ള ആദ്യ വെള്ളി; സംഘർഷ ഭീതിയിൽ സംഭാൽ;...
22 Nov 2024 4:25 AM GMTനഴ്സിങ് വിദ്യാര്‍ഥിയുടെ മരണം; മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍
22 Nov 2024 3:26 AM GMT